തെരുവ് നായകൾ കുറുകെ ചാടി, ബൈക്ക് യാത്രക്കാരൻ നദിയിൽ വീണു, ഗുരുതര പരിക്ക്

മുതുവിള അരുവിപ്പുറം സ്വദേശി ചന്തു എന്ന് വിളിക്കുന്ന പ്രേംകുമാറിനാണ് പരിക്ക് പറ്റിയത്.

തിരുവനന്തപുരം: തെരുവ് നായകൾ കുറുകെ ചാടിയതിന് തുടർന്ന് അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. കല്ലറ അരുവിപ്പുറം പാലത്തിൽ നിന്നും ബൈക്ക് യാത്രക്കാരൻ വാമനപുരം നദിയിലേക്ക് വീഴുകയായിരുന്നു. മുതുവിള അരുവിപ്പുറം സ്വദേശി ചന്തു എന്ന് വിളിക്കുന്ന പ്രേംകുമാറിനാണ് പരിക്ക് പറ്റിയത്.

Also Read:

National
ലൈസൻസില്ലാത്ത,രജിസ്റ്റർ ചെയ്യാത്ത മൈക്രോ ഫിനാൻസുകളിൽ നിന്നെടുത്ത വായ്പാ തിരിച്ചടക്കേണ്ട; കർണാടക സർക്കാര്‍

ഇന്ന് വൈകിട്ട് 4.30 നാണ് അപകടം നടന്നത്. നദിയിലെ വെള്ളം ഇല്ലാത്ത പാറക്കെട്ടിലാണ് ഇയാൾവീണത്. പ്രേംകുമാറിനെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിച്ച് ചികിത്സയിലാണ്.

content highlight- Stray dogs jump across, biker falls into river, seriously injured

To advertise here,contact us