കാലിക്കറ്റ് കലോത്സവത്തിൽ എ സോണിലും ബി സോണിലും സംഘർഷം; ഡി സോൺ സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

കോഴിക്കോട് പുളിയകാവ് കോളേജില്‍ നടക്കുന്ന ബി സോണ്‍ കലോത്സവത്തിനിടെയാണ് സംഘര്‍ഷം ഉണ്ടായത്

കോഴിക്കോട്: തൃശൂരില്‍ നടന്ന കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍ വയനാട്ടിൽ നടന്ന എഫ് സോൺ കലോത്സവങ്ങളിലെ സംഘര്‍ഷത്തിന് പിന്നാലെ പാലക്കാട് മണ്ണാര്‍ക്കാട് നടക്കുന്ന എ സോണ്‍ കലോത്സവത്തിലും കോഴിക്കോട് നടക്കുന്ന ബി സോണ്‍ കലോത്സവത്തിലും സംഘര്‍ഷം. പാലക്കാട് മണ്ണാര്‍ക്കാട് നടക്കുന്ന കാലിക്കറ്റ് സര്‍വ്വകലാശാല എ സോണ്‍ കലോത്സവത്തിലാണ് സംഘര്‍ഷം ഉടലെടുത്തത്. സംഘാടകരും യൂണിയന്‍ ഭാരവാഹികളും തമ്മിലായിരുന്നു സംഘര്‍ഷം. മത്സരഫലത്തെ ചൊല്ലിയുടെ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കുകയായിരുന്നു.

കോഴിക്കോട് പുളിയകാവ് കോളേജില്‍ നടക്കുന്ന ബി സോണ്‍ കലോത്സവത്തിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്. രാത്രി 12 മണിക്ക് നാടക മത്സരം വേദിയില്‍ പുരോഗമിക്കവെയായിരുന്നു എസ്എഫ്‌ഐ-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘര്‍ഷമുണ്ടായത്. നാടകം അവസാനിക്കുന്നതിന് മുമ്പ് കര്‍ട്ടന്‍ താഴ്ത്തിയതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പൊലീസ് ലാത്തി വീശിയാണ് പ്രവര്‍ത്തകരെ നീക്കിയത്.

Also Read:

National
പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; യൂണിയൻ ബജറ്റ് നാളെ, സാമ്പത്തിക സർവ്വെ ഇന്ന് സഭയിൽ

അതിനിടെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോണ്‍ കലോത്സവത്തിലെ സംഘര്‍ഷത്തില്‍ 10 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കെഎസ്‌യു നേതാവ് ഷാജിയുടെ പരാതിയിലാണ് നടപടി. സംഘടിച്ചെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വേദി ഒന്നില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നുവെന്നാണ് എഫ്‌ഐആര്‍. പെണ്‍കുട്ടികളെ അസഭ്യം വിളിച്ചുവെന്നും സംഘര്‍ഷത്തിനിടെ തന്റെ കാല്‍ തല്ലിയൊടിച്ചുവെന്നും ഷാജിയുടെ പരാതിയില്‍ പറയുന്നു. മാള പൊലീസ് ആണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. നേരത്തെ 14 കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.

Content Highlights: calicut university

To advertise here,contact us