പോക്‌സോ കേസ്; കൂട്ടിക്കല്‍ ജയചന്ദ്രനെ പൊലീസ് ചോദ്യം ചെയ്യുന്നു

മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ച് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു

കോഴിക്കോട്: പോക്‌സോ കേസില്‍ മാസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന സിനിമാതാരം കൂട്ടിക്കല്‍ ജയചന്ദ്രനെ പൊലീസ് ചോദ്യം ചെയ്യുന്നു. കേസുമായി സഹകരിക്കണമെന്ന സുപ്രീംകോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജയചന്ദ്രന്‍ അഭിഭാഷകന്‍ മുഖേന കോഴിക്കോട് കസബ പൊലീസിന് മുന്നില്‍ ഹാജരാവുകയായിരുന്നു. കേസില്‍ ജയചന്ദ്രന്റെ അറസ്റ്റ് അടുത്ത മാസം 28-ാം തീയതി വരെ സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യഹര്‍ജി തീര്‍പ്പാക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ച് സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്ന് നടന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പിന്നാലെയാണ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്.

Also Read:

Kerala
രണ്ടു വയസ്സുകാരിയുടെ കൊലപാതകം; അമ്മാവന്‍ കുറ്റംസമ്മതിച്ചു, ജീവനോടെ കിണറ്റിലേക്ക് എറിഞ്ഞുവെന്ന് മൊഴി

കഴിഞ്ഞവര്‍ഷം ജൂണില്‍ നാലു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു എന്ന് കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. എന്നാല്‍ സ്വത്തു തര്‍ക്കവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജ പരാതി നല്‍കുകയായിരുന്നു എന്നാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നത്. നേരത്തെ ഹൈക്കോടതിയില്‍ നടൻ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളുകയായിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

Content Highlights: Police interrogate Kootikal Jayachandran

To advertise here,contact us