എൻഡോസൾഫാൻ ദുരിതബാധിതയുടെ കുടുംബത്തിന് ജപ്തി ഭീഷണി; മുഴുവൻ ബാധ്യതയും ഏറ്റെടുത്ത് എകെഎം അഷ്റഫ് എംഎൽഎ

രണ്ടര ലക്ഷം രൂപയാണ് ലോൺ എടുത്തത്, എന്നാൽ ഇപ്പോൾ തീർഥ പലിശ സഹിതം 5 ലക്ഷം രൂപ തിരിച്ചടയ്ക്കണം

കാസർകോട് : കാസർകോട് എൻഡോസൾഫാൻ ദുരിത ബാധിതയുടെ കുടുംബത്തിന് ജപ്തി ഭീഷണി. കേരള ഗ്രാമീൺ ബാങ്ക് ആണ് ബാളിയൂർ മീഞ്ച സ്വദേശി തീർഥയുടെ വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചത്. കേരള ഗ്രാമീൺ ബാങ്കിന്റെ മിയാപദവ് ശാഖയിൽ നിന്നാണ് തീർഥ ലോണെടുത്തത്. രണ്ടര ലക്ഷം രൂപയായിരുന്നു ലോൺ തുക. എന്നാൽ ഇപ്പോൾ തീർഥ പലിശ സഹിതം 5 ലക്ഷം രൂപ തിരിച്ചടയ്ക്കണം.

Also Read:

Kerala
രണ്ടു വയസ്സുകാരിയുടെ കൊലപാതകം; അമ്മാവന്‍ കുറ്റംസമ്മതിച്ചു, ജീവനോടെ കിണറ്റിലേക്ക് എറിഞ്ഞുവെന്ന് മൊഴി

മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫ് തീ‍ർഥയുടെ വീട്ടിലെത്തി.പണം തിരിച്ചടയ്ക്കാനുളള നടപടികൾ ഉണ്ടാകുമെന്നും കുടുംബത്തിന് ഉടൻ തന്നെ ആധാരം തിരിച്ചുനൽകുമെന്നും അഷ്റഫ് എംഎൽഎ പറഞ്ഞു. ബാങ്കുമായി സംസാരിച്ച എംഎൽഎ കുടുംബത്തിന്റെ മുഴുവൻ ബാധ്യതയും ഏറ്റെടുക്കുന്നുവെന്നും തിരിച്ചടവ് നടപടികൾ ഒരാഴ്ച്ചയ്ക്കകം ഉണ്ടാകുമെന്നും തീർഥയുടെ കുടുംബത്തിന് ഉറപ്പ് നൽകി.

Content Highlights : Endosulfan victim's family threatened with confiscation, Ashraf MLA takes full responsibility of family

To advertise here,contact us