'സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള കൂത്താട്ടങ്ങൾ പെരുകുന്നു';ഇരുവർക്കുമിടയിൽ മറ വേണമെന്ന് സമസ്ത സെക്രട്ടറി

കണ്ണു കൊണ്ടുള്ള വ്യഭിചാരമാണ് പരസ്പരം കണ്ടാസ്വദിക്കുമ്പോള്‍ സംഭവിക്കുന്നതെന്നും കലാലയങ്ങളിലും ബസ് സ്റ്റോപ്പുകളിലുമെല്ലാം സംഭവിക്കുന്നതെന്താണെന്ന് പരിശോധിക്കണമെന്നും എംടി അബ്ദുള്ള മുസ്‌ലിയാര്‍

കോഴിക്കോട്: സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി സമസ്ത നേതാവ്. സ്ത്രീയ്ക്കും പുരുഷനുമിടയില്‍ മറവേണമെന്ന് സമസ്ത സെക്രട്ടറി എംടി അബ്ദുള്ള മുസ്‌ലിയാര്‍. സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള കൂത്താട്ടങ്ങള്‍ പെരുകുന്നുവെന്നും സ്ത്രീ പുരുഷനെയും പുരുഷന്‍ സ്ത്രീയെയും മറയില്ലാതെ കാണുന്നത് മതവിരുദ്ധമാണെന്നും അബ്ദുള്ള മുസ്‌ലിയാര്‍ പറഞ്ഞു.

കണ്ണു കൊണ്ടുള്ള വ്യഭിചാരമാണ് പരസ്പരം കണ്ടാസ്വദിക്കുമ്പോള്‍ സംഭവിക്കുന്നതെന്നും കലാലയങ്ങളിലും ബസ് സ്റ്റോപ്പുകളിലുമെല്ലാം സംഭവിക്കുന്നതെന്താണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറുല്‍ ഹുദാ വനിതാ ശരീഅത്ത് കോളേജിലെ പരിപാടിയിലെ പ്രസംഗത്തിലായിരുന്നു അബ്ദുള്ള മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങൾ.

Also Read:

Kerala
ചോറ്റാനിക്കരയിൽ പോക്‌സോ അതിജീവിതയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; സുഹൃത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി

സ്ത്രീ-പുരുഷ തുല്യതയെ അംഗീകരിക്കുന്നില്ലെന്നും സാമൂഹ്യ നീതിയാണ് വേണ്ടതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമും ഇന്ന് പറഞ്ഞിരുന്നു. സ്ത്രീ പുരുഷ തുല്യതയല്ല, ലിംഗ നീതിയാണ് ലീഗിന്റെ നിലപാട്. പ്രായോഗികമല്ലാത്ത, മനുഷ്യന്റെ യുക്തിക്ക് എതിരായ വാദങ്ങള്‍ എന്തിനാണ് കൊണ്ടുവരുന്നതെന്നും അദ്ദേഹം ചോദിച്ചു. മലപ്പുറം എടക്കരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് സലാമിന്റെ വിവാദ പരാമര്‍ശമുണ്ടായത്.

സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാന്‍ കഴിയുമോയെന്നും പിഎംഎ സലാം ചോദിച്ചു. ഒളിംപിക്‌സില്‍ പോലും സ്ത്രീകള്‍ക്ക് വേറെ മത്സരമാണ്. ബസില്‍ പ്രത്യേക സീറ്റുകളാണ്. സ്‌കൂളില്‍ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ. വേറേയല്ലേ? ഇതതൊക്കെയുള്ളത് രണ്ടും വ്യത്യസ്തമായത് കൊണ്ടല്ലേയെന്നും പിഎംഎ സലാം ചോദിച്ചു.

Content Highlights: Samastha Secretary say that there should be a cover between men and women

To advertise here,contact us