മന്ത്രി അപ്പൂപ്പന്റെ വീട് കാണണമെന്ന് മുള്ളറംകോട് എൽപി സ്‌കൂളിലെ വിദ്യാർത്ഥികൾ; സ്വാഗതം ചെയ്ത് വി ശിവൻകുട്ടി

'മന്ത്രി അപ്പൂപ്പന് തിരക്കില്ലാത്ത ഒരു ദിവസം ഞങ്ങള്‍ക്ക് റോസ് ഹൗസ് കാണാന്‍ അവസരം ഒരുക്കുമോ?'

തിരുവനന്തപുരം: റോസ് ഹൗസ് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. മുള്ളറംകോട് ഗവ. എല്‍ പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് റോസ് ഹൗസ് കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് മന്ത്രിക്ക് കത്തയച്ചത്. 'കുഞ്ഞുങ്ങളേ സ്വാഗതം' എന്ന തലക്കെട്ടോടെ മന്ത്രി തന്നെയാണ് കുട്ടികള്‍ അയച്ച കത്ത് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് ഇക്കാര്യം അറിയിച്ചത്.

Also Read:

Kerala
'കമ്മ്യൂണിസ്റ്റ് കേരളത്തിലെ വനിതാ തൊഴിലാളികൾ'; ഫെഫ്ക അനീതിക്കെതിരെ സമരമിരിക്കുന്നവർക്ക് പിന്തുണയുമായി റിമ

'പ്രിയപ്പെട്ട മന്ത്രി അപ്പൂപ്പന്, ഞങ്ങളെ ഓര്‍മയുണ്ടോ' എന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ കത്ത് തുടങ്ങുന്നത്. മന്ത്രി അപ്പൂപ്പന്‍ തങ്ങള്‍ക്ക് ഓണസമ്മാനമായി നല്‍കിയ കെട്ടിടത്തിലെ ക്ലാസ് മുറിയില്‍ ഇരുന്നാണ് ഈ കത്തെഴുതുന്നതെന്ന് കുട്ടികള്‍ പറഞ്ഞു. മന്ത്രി അപ്പൂപ്പന്റെ വീട് കാണണമെന്ന് തങ്ങള്‍ക്ക് അതിയായ ആഗ്രഹമുണ്ട്. മന്ത്രി അപ്പൂപ്പന് തിരക്കില്ലാത്ത ഒരു ദിവസം തങ്ങള്‍ക്ക് റോസ് ഹൗസ് കാണാന്‍ അവസരം ഒരുക്കുമോ?. തങ്ങള്‍ നാലാം ക്ലാസുകാര്‍ 83 പേരാണ്. തങ്ങളുടെ ആവശ്യം സാധിച്ച് തരുമെന്ന് വിശ്വസിക്കുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

നേരത്തേ മുള്ളറംകോട് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മന്ത്രി ശിവന്‍കുട്ടിയെ ഓണസദ്യ കഴിക്കാന്‍ ക്ഷണിച്ചത് വാര്‍ത്തയായിരുന്നു. ഓണക്കാലത്ത് തനിക്ക് ലഭിച്ച ഏറ്റവും മധുരമായ സമ്മാനം എന്ന് പറഞ്ഞുകൊണ്ട് കുട്ടികള്‍ അയച്ച കത്ത് അന്ന് മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. കുട്ടികളുടെ ക്ഷണംസ്വീകരിച്ച് മന്ത്രി സ്‌കൂളില്‍ ഓണസദ്യ കഴിക്കാന്‍ എത്തുകയും ചെയ്തിരുന്നു. തങ്ങള്‍ക്ക് പുതിയ സ്‌കൂള്‍ കെട്ടിടം വേണമെന്നതടക്കമുള്ള ആവശ്യങ്ങളും കുട്ടികള്‍ മന്ത്രിക്ക് മുന്നില്‍വെച്ചിരുന്നു.

Content Highlights- minister v sivankutty shared a letter wrote by 4th class students from Mullaramcode school

To advertise here,contact us