എറണാകുളത്ത് പൊലീസിന്റെ കൊടുംക്രൂരത; 17 വയസുകാരന്റെ കൈ 12 പൊലീസുകാർ ചേർന്ന് തല്ലിയൊടിച്ചു

എറണാകുളത്ത് താമസിക്കുന്ന തൃശൂർ സ്വദേശിക്കാണ് മർദനം

കൊച്ചി: എറണാകുളത്ത് പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ പൊലീസിന്റെ കൊടുംക്രൂരത. 17 വയസുകാരന്റെ കൈ എറണാകുളം നോർത്ത് സ്റ്റേഷനിലെ 12 പൊലീസുകാർ ചേർന്ന് തല്ലിയൊടിച്ചു.

എറണാകുളത്ത് താമസിക്കുന്ന തൃശൂർ സ്വദേശിക്കാണ് മർദനം. മഫ്തി പൊലീസുകാരനെ മർദ്ദിച്ചു എന്നാരോപിച്ചായിരുന്നു കുട്ടിയെ പൊലീസുകാർ ചേർന്ന് മർദിച്ചത്. തുടർന്ന് കുട്ടിയുടെ കൈ തല്ലി ഒടിച്ചത് മാതാവിനെ ഫോണിൽ വിളിച്ച് കേൾപ്പിച്ചു. അനുവാദം ഇല്ലാതെ വീഡിയോ എടുത്തപ്പോള്‍ പ്രതികരിച്ചതാണ് മർദനകാരണമെന്നാണ് കുട്ടിയുടെ പ്രതികരണം. സ്കോളിയാസിസ് രോഗിയായ കുട്ടി നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുട്ടിയുടെ കുടുംബം എസിപിക്ക് പരാതി നൽകിയിട്ടുണ്ട്.Content Highlights: Police broke hand of 17 year old boy

To advertise here,contact us