ഭാര്യയെ തലയ്ക്കടിച്ച് കൊന്നു; പിന്നാലെ മരത്തില്‍ തൂങ്ങി ജീവനൊടുക്കി; കായംകുളത്തെ ദമ്പതികളുടെ മരണത്തില്‍ പൊലീസ്

ഭാര്യയെ കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് കണ്ടെത്തൽ

ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയുടേത് കൊലപാതകമെന്ന് പൊലീസ്. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കുകയായിരുന്നു. മദ്യപാനിയായ ഭർത്താവ് ദിവസവും മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ടിരുന്നതായും പൊലീസ് പറഞ്ഞു.

ഇന്നലെ പുലർച്ചെയാണ് കൃഷ്ണപുരം സ്വദേശി സുധനെ വീടിന് സമീപത്തെ പുളിമരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂർത്തിയായി. ഇതിനിടെ വൈകിട്ടോടെ സുഷമയുടെ മൃതദേഹം സമീപത്തെ കുളത്തിൽ പൊങ്ങുകയായിരുന്നു. സുഷമയെ കൊലപ്പെടുത്തിയ ശേഷം സുധൻ ആത്മഹത്യ ചെയ്തതതാകാമെന്ന് പൊലീസ് ഇന്നലെ തന്നെ പറഞ്ഞിരുന്നു.

Also Read:

Alappuzha
പുലർച്ചെ ഭർത്താവ് മരത്തിൽ തൂങ്ങിയ നിലയിൽ; വൈകിട്ട് ഭാര്യയുടെ മൃതദേഹം കുളത്തിൽ

content highlight- wife's body was found after the death of her husband in Kayamkulam was a case of murder, the police said

To advertise here,contact us