മതാന്തര സംവാദ തിരുസംഘം; കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് തലവന്‍

ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ സ്ഥാനത്തേക്ക് എത്തുന്നത്

ചങ്ങനാശേരി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിനെ കത്തോലിക്കാ സഭയും മറ്റു മതങ്ങളും തമ്മിലുള്ള സൗഹാര്‍ദവും സംവാദവും വര്‍ധിപ്പിക്കുന്നതിനുള്ള തിരുസംഘത്തിന്റെ തലവനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഈ സ്ഥാനത്തേക്ക് എത്തുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രൂപീകരിച്ച സംഘമാണിത്.

മതാന്തര സംഭാഷണം കേവലം മതങ്ങള്‍ തമ്മിലുള്ള സംഭാഷണമല്ല, മറിച്ച് ദൈവ വിശ്വാസത്തിന്റെ സൗന്ദര്യത്തിനും സാക്ഷ്യം വഹിക്കുന്നതാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട് പറഞ്ഞു. ഇസ്‌ലാം മതവിശ്വസികളുമായുള്ള സംഭാഷണത്തിന് ഏറെ ഊന്നല്‍ നല്‍കും. മതങ്ങള്‍ക്കിടയില്‍ സൗഹൃദമാണ് സ്വപ്‌നം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read:

Kerala
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാരം 11 മണിക്ക്

അന്തരിച്ച കര്‍ദിനാള്‍ ആയൂസോ ഗിഷോഡിന്റെ പിന്‍ഗാമിയായാണ് ചങ്ങനാശ്ശേരി അതിരൂപതാംഗമായ കര്‍ദിനാള്‍ കൂവക്കാട് ചുമതലയേല്‍ക്കുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിദേശയാത്രകളുടെ ചുമതല കര്‍ദിനാള്‍ കൂവക്കാട് തുടര്‍ന്നും വഹിക്കും.

Content Highlights: Inter Religious Dialogue Council Cardinal George Jacob Koovakkad appointed as head

To advertise here,contact us