'രാഷ്ട്രീയ പ്രവർത്തകരെ ജയിലിൽ പോയി കാണുന്നത് സ്വാഭാവികം'; ജയരാജൻ്റെ ജയിൽ സന്ദർശനം ന്യായീകരിച്ച് മുഖ്യമന്ത്രി

പെരിയ കൊലക്കേസ് പ്രതികളെ പി ജയരാജൻ ജയിലിൽ സന്ദർശിച്ചതാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്

തിരുവനന്തപുരം: പി ജയരാജന്റെ വിവാദ ജയിൽ സന്ദർശനം ന്യായീകരിച്ച് മുഖ്യമന്ത്രി. പെരിയ കൊലക്കേസ് പ്രതികളെ പി ജയരാജൻ ജയിലിൽ സന്ദർശിച്ചതാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. സംഭവം ഗൗരവത്തോടെ കാണുന്നില്ലായെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകർ ജയിലിൽ കിടക്കുമ്പോൾ നേതാക്കൾ കാണുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടാകാൻ പാടില്ല എന്നതാണ് സർക്കാരിൻ്റെ നിലപാട്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ദൃഡനിശ്ചയത്തോടെയുള്ള നിലപാടാണ് ഇതിന് വേണ്ടത്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതിൽ സഹകരിക്കുന്നുണ്ട്. രാഷ്ട്രീയ കൊലപാതക കേസുകളിൽ നീതിയുക്തവും സുതാര്യവുമായ അന്വേഷണം നടത്തും.

ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ എംഎൽഎമാരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം ഉത്തരം നൽകിയത്.

Also Read:

Kerala
ആന എഴുന്നള്ളിപ്പ്; ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കാതെ സുപ്രീം കോടതി

ജനുവരി അഞ്ചിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പെരിയ കേസ് പ്രതികള്‍ക്ക് സിപിഎം പ്രവര്‍ത്തകര്‍ സ്വീകരണം ഒരുക്കിയത്. പി ജയരാജനും ഈ സമയം ജയിലിലെത്തിയിരുന്നു. ജയിൽ പ്രതികളെ കണ്ട് പുസ്തകവും നൽകിയാണ് ജയരാജൻ മടങ്ങിയത്.

content highlight- Chief Minister justified p Jayarajan's visit to jail

To advertise here,contact us