ബ്രൂവറി വിവാദം: കുടിവെള്ളം മുടക്കിയിട്ട് വികസനം വരേണ്ടതില്ല; വികസനത്തിന് എതിരല്ലെന്ന് ബിനോയ് വിശ്വം

വിഷയത്തില്‍ മന്ത്രി എം ബി രാജേഷുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എന്തിനാണ് അത്ഭുതമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ചോദിച്ചു

തിരുവനന്തപുരം: കുടിവെള്ളം മുടക്കിയിട്ട് വികസനം വരേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കഞ്ചിക്കോട് ബ്രൂവറി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി എം ബി രാജേഷുമായി നടത്തിയ കൂടിക്കാഴ്ച സ്ഥിരീകരിച്ചുകൊണ്ടാണ് പ്രതികരണം.

'ഞങ്ങള്‍ വികസന വിരുദ്ധരല്ല. വികസനം വേണം. എന്നാല്‍ ഏത് വികസനവും കുടിവെള്ളത്തെ മറന്നുകൊണ്ടാകാന്‍ പാടില്ല. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാന്‍ പാടുള്ളൂ. മനുഷ്യന്റെ അടിസ്ഥാന അവകാശമാണ് കുടിവെള്ളം. സിപിഐ മൗനം പാലിച്ചിട്ടില്ല. കുടിവെള്ളം മുടക്കിയിട്ട് വികസനം വരേണ്ടതില്ല', ബിനോയ് വിശ്വം പ്രതികരിച്ചു.

Also Read:

Kerala
ആന എഴുന്നള്ളിപ്പ്; ഹൈക്കോടതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സ്റ്റേ നീക്കാതെ സുപ്രീം കോടതി

വിഷയത്തില്‍ മന്ത്രി എം ബി രാജേഷുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എന്തിനാണ് അത്ഭുതമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ചോദിച്ചു. ഒരേ മുന്നണി, സഖാക്കള്‍, പഴയ സുഹൃത്തുക്കള്‍. കൂടിക്കാഴ്ച നടത്തിയാല്‍ എന്താണ് കുഴപ്പം എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.

Content Highlights: brewery controversy Development should not come at the expense of drinking water Said Binoy Viswam

To advertise here,contact us