എറണാകുളം കടമറ്റത്ത് വാഹനാപകടം; നിയന്ത്രണം വിട്ട ട്രാവലര്‍ മറിഞ്ഞു; 10 പേര്‍ക്ക് പരിക്ക്

പരിക്കേറ്റ ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം

കടമറ്റം: എറണാകുളം കടമറ്റത്ത് വാഹനാപകടം. നിയന്ത്രണം വിട്ട ട്രാവലര്‍ മറിഞ്ഞു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ ഇന്ന് രാത്രി 11 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു.

Also Read:

National
തടാകത്തില്‍ നിറയെ മീനുകള്‍; മൃതദേഹ അവശിഷ്ടങ്ങള്‍ എങ്ങനെ കണ്ടെത്തുമെന്നറിയാതെ കുഴങ്ങി പൊലീസ്

കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാര്‍ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ മറിയുകയായിരുന്നു. ട്രാവലറില്‍ ഒന്‍പത് പേരായിരുന്നു ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമെന്നാണ് വിവരം. ഇവര്‍ നിലവില്‍ വെന്റിലേറ്ററിലാണ്. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ മറ്റൊരു അപകടമുണ്ടായി. ഈ അപകടത്തില്‍ പരിക്കേറ്റയാളെയും കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Content Highlights- 10 injured an accident in ernakulam kadamattathu

To advertise here,contact us