'പുറത്ത് കിട്ടിയാൽ തീർക്കും ഞാൻ'; മൊബൈൽ ഫോൺ പിടിച്ചുവെച്ചതിന് അധ്യാപകർക്ക് നേരെ വിദ്യാർത്ഥിയുടെ കൊലവിളി

പാലക്കാട് ആനക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് പ്രധാന അധ്യാപകനുനേരെ കൊലവിളി നടത്തിയത്

പാലക്കാട്: മൊബൈൽ ഫോൺ പിടിച്ചുവെച്ചതിന് അധ്യാപകർക്ക് നേരെ വിദ്യാർത്ഥിയുടെ കൊലവിളി. പാലക്കാട് ആനക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് പ്രധാന അധ്യാപകനുനേരെ കൊലവിളി നടത്തിയത്. സ്‌കൂളിന് പുറത്തിറങ്ങിയാൽ തീർക്കുമെന്നാണ് വിദ്യാർത്ഥി പറയുന്നത്.

ഇതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരാൻ അനുവാദമില്ലാതിരുന്നിട്ടും അത് ലംഘിച്ചതോടെയാണ് അധ്യാപകർ ഫോൺ പിടിച്ചുവെച്ചത്.

ഫോൺ വാങ്ങിയതിലും വിദ്യാർത്ഥി പ്രശ്‌നമുണ്ടാക്കിയിരുന്നു. തുടർന്ന് പ്രധാനാധ്യാപകന്റെ മുറിയിലേയ്ക്ക് കുട്ടിയെ വിളിപ്പിക്കുകയായിരുന്നു. അവിടെ വെച്ചാണ് അധ്യാപകനെ തീർക്കുമെന്നും കൊല്ലുമെന്നുള്ള തരത്തിൽ ഭീഷണി മുഴക്കി വിദ്യാർത്ഥി സംസാരിച്ചത്. സ്‌കൂളിന് പുറത്തേക്കിറങ്ങിയാൽ കൊല്ലുമെന്നായിരുന്നു ഭീഷണി. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അധ്യാപകർ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.

Also Read:

Kerala
താനൂരിൽ തൊട്ടിൽ കഴുത്തിൽ കുടുങ്ങി; ഒന്നരവസുകാരന് ദാരുണാന്ത്യം

Content Highlights: Student screams at teacher for holding his mobile phone

To advertise here,contact us