വിവാഹാഘോഷത്തിനിടെ കാറിൻ്റെ ഡോറിലിരുന്ന് അഭ്യാസം; പൂത്തിരി കത്തിച്ച് റീല്‍സ് ചിത്രീകരണം, ഒപ്പം വരനും

കോഴിക്കോട് വളയം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം

കോഴിക്കോട്: വിവാഹാഘോഷത്തിനിടെ ആഡംബര കാറുകളില്‍ അഭ്യാസപ്രകടനം നടത്തി അപകടകരമായി യാത്രചെയ്ത് യുവാക്കളുടെ റീല്‍സ് ചിത്രീകരണം. ഗതാഗതം തടസപ്പെടുത്തിക്കൊണ്ടായിരുന്നു യുവാക്കളുടെ പ്രകടനം. കോഴിക്കോട് വളയം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

വിവാഹപാര്‍ട്ടിയില്‍ വരനൊപ്പം സഞ്ചരിച്ച യുവാക്കളാണ് കാറുകളില്‍ അഭ്യാസപ്രകടനം നടത്തിയത്. കാറിൻ്റെ ഡോറിൽ ഇരുന്നായിരുന്നു സഞ്ചാരം. മൂന്നുകിലോമീറ്ററോളം ദൂരത്തിൽ ഇത്തരത്തിൽ ഇവർ യാത്രചെയ്തു.

പടക്കംപൊട്ടിച്ചും, പൂത്തിരി കത്തിച്ചും റീല്‍സ് ചിത്രീകരണവും നടത്തി. മാത്രമല്ല, വിവാഹ പാര്‍ട്ടിയുടെ പിന്നില്‍ വന്ന വാഹനങ്ങളെ കടന്നുപോകാനും യുവാക്കൾ അനുവദിച്ചില്ല. വരനുള്‍പ്പെടെയാണ് ഇതിൽ ഭാഗമായത്. സംഭവത്തിലിതുവരെ പൊലീസ് കേസെടുത്തിട്ടില്ല.

Also Read:

Kerala
ജയിലിനുള്ളിലേക്ക് പോകുമ്പോഴും മണവാളന്റെ റീല്‍;ശക്തമായി തിരിച്ചു വരുമെന്ന് പറയിപ്പിച്ച് കൂട്ടുകാര്‍

Content Highlights: dangerous drive during wedding at kozhikode

To advertise here,contact us