'ഇറച്ചിക്കട പ്രയോ​ഗം അനവസരത്തിൽ'; കൃഷ്ണദാസിന് ജില്ലാ സമ്മേളനത്തിലും രൂക്ഷ വിമർശനം

'അബ്ദുൾ ഷുക്കൂർ വിവാദത്തിനിടെ മാധ്യമങ്ങൾക്കെതിരെ നടത്തിയ ഇറച്ചിക്കട പ്രയോഗം അനവസരത്തിലായിപ്പോയി'

പാലക്കാട്: സിപിഐഎം സംസ്ഥാന സമിതി അംഗം എൻ എൻ കൃഷ്ണദാസിന് പാലക്കാട് ജില്ലാ സമ്മേളനത്തിലും രൂക്ഷ വിമർശനം. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഉയർന്ന പെട്ടി വിവാദത്തിൽ കൃഷ്ണദാസ് നടത്തിയ പ്രസ്താവന പാർട്ടിക്ക് തിരിച്ചടിയായെന്നാണ് വിമർശനം. അബ്ദുൾ ഷുക്കൂർ വിവാദത്തിനിടെ മാധ്യമങ്ങൾക്കെതിരെ നടത്തിയ ഇറച്ചിക്കട പ്രയോഗം അനവസരത്തിലായിപ്പോയി. ഇറച്ചിക്കട പ്രയോഗം ഉപതെരഞ്ഞെടുപ്പിൽ മാധ്യമങ്ങളെ പാർട്ടിക്കെതിരാക്കിയെന്നും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുയർന്നു.

KTDC ചെയർമാനും മുൻ എംഎൽഎയുമായ പി കെ ശശിക്കെതിരായ നടപടിയും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നുണ്ട്. നേരത്തെ, പെട്ടി വിവാദത്തിൽ ഉൾപ്പെടെ നടത്തിയ പ്രസ്താവനയ്ക്ക് കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാൻ പാർട്ടി നടപടി എടുത്തിരുന്നു. പാലക്കാട് ഏരിയ സമ്മേളനത്തിലും കൃഷ്ണാദാസിനെതിരെ വിമർശനമുയർന്നിരുന്നു.

Also Read:

Kerala
ന്യൂനപക്ഷ വോട്ട് പോയി, 'പട്ടി'യും 'പെട്ടി'യും ക്ഷീണമായി; ഷുക്കൂറിനും കൃഷ്ണദാസിനും രൂക്ഷവിമർശനം

കൃഷ്ണദാസിൻ്റെ മാധ്യമങ്ങൾക്കെതിരായ 'ഇറച്ചിക്കടയ്ക്ക് മുന്നിലെ പട്ടി' പരാമർശവും, പെട്ടി വിവാദത്തിലെ പ്രസ്താവനയും പാർട്ടിക്ക് തിരിച്ചടിയായി, പാർട്ടി ഇടപ്പെട്ടിട്ടും പെട്ടി വിവാദത്തിലെ പരാമർശം തിരുത്താൻ കൃഷ്ണദാസ് തയ്യാറാകാത്തത് ശരിയായില്ലെന്നും അന്ന് ഉന്നയിക്കപ്പെട്ടിരുന്നു. നേതൃത്വത്തിൻ്റെ നിലപാടിന് എതിരായ കൃഷ്ണദാസിൻ്റെ പരാമർശങ്ങൾ സാധാരണ പ്രവർത്തകരെ വോട്ടർമാർക്കിടയിൽ പ്രതിസന്ധിയിലാക്കിയെന്നും സമ്മേളന പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ഇതേ ഏരിയ സമ്മേളനത്തിൽ ഏരിയ കമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂറിനേയും പാർട്ടി വിമർശിച്ചിരുന്നു. ന്യൂനപക്ഷമായതിനാൽ ജില്ലാ നേതൃത്വം വേട്ടയാടി എന്ന അബ്ദുൽ ഷുക്കൂറിന്റെ പ്രസ്താവന ഉപതെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായി എന്ന് സമ്മേളന പ്രതിനിധികൾ അഭിപ്രായപ്പെട്ടിരുന്നു.

Also Read:

Kerala
'ഇറച്ചിക്കടയ്ക്ക് മുന്നില്‍ പട്ടി കാവൽ നില്‍ക്കും പോലെ നിന്നു'; മാധ്യമങ്ങളെ അധിക്ഷേപിച്ച് എന്‍എന്‍ കൃഷ്ണദാസ്

പാർട്ടിയുമായി ഇടഞ്ഞുനിന്ന അബ്ദുൽ ഷുക്കൂറിനെ അനുനയിപ്പിച്ച ശേഷമായിരുന്നു എൻ എൻ കൃഷ്ണദാസിന്റെ മാധ്യമങ്ങൾക്കെതിരെയുളള 'ഇറച്ചിക്കടയ്ക്ക് മുന്നിലെ പട്ടി' പരാമർശം ഉയർന്നത്. 'സിപിഐഎമ്മിൽ പൊട്ടിത്തെറിയെന്ന് കൊടുത്തവർ ലജ്ജിച്ച് തലതാഴ്ത്തുക. രാവിലെ മുതൽ ഇപ്പോൾ വരെ ഇറച്ചിക്കടയുടെ മുന്നിൽ 'പട്ടി' നിൽക്കുന്നതുപോലെ ഷുക്കൂറിന്റെ വീടിന് മുന്നിൽ നിന്നവർ തലതാഴ്ത്തുക. ഞാൻ ഇഷ്ടമുള്ളിടത്തൊക്കെ പോകും. നിങ്ങളോട് പറയേണ്ടതില്ല. നിങ്ങൾ ആരാണ്. പാലക്കാട്ടെ ഏത് വീട്ടിലും എനിക്ക് പോകാം', എന്നായിരുന്നു കൃഷ്ണദാസ് പറഞ്ഞത്.

Content Highlights: CPIM Criticize N N Krishnadas Over His Statement in Palakkad Petti Controversy

To advertise here,contact us