സർക്കാരിന് തിരിച്ചടി, ഐഎഎസ് ഉദ്യോ​ഗസ്ഥൻ ഡോ ബി അശോകിൻ്റെ നിയമനത്തിന് സ്‌റ്റേ

കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് നിയമനം സ്റ്റേ ചെയ്തത്

തിരുവനന്തപുരം: ഐഎഎസ് ഉദ്യോ​ഗസ്ഥൻ ഡോ. ബി അശോകിന്റെ നിയമനത്തിന് സ്‌റ്റേ. ബി അശോകിനെ തദ്ദേശ ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായി നിയമിച്ച സര്‍ക്കാര്‍ നടപടിക്കെതിരെയാണ് സ്റ്റേ. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലാണ് നിയമനം സ്റ്റേ ചെയ്തത്. കൃഷി വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ചുമതലയില്‍ നിന്ന് തദ്ദേശ സ്വയംഭരണവകുപ്പ് പരിഷ്കാര കമ്മീഷൻ്റെ അധ്യക്ഷസ്ഥാനത്തേക്ക് മാറ്റിയതിനെതിരെയായിരുന്നു ബി അശോക് ഹര്‍ജി നൽകിയിരുന്നത്. കേസിൽ സംസ്ഥാന സർക്കാരിനെതിരെ കോടതി രൂക്ഷ വിമർശനം ഉയ‍ർത്തി.

തദ്ദേശ പരിഷ്കാര കമ്മീഷൻ്റെ രൂപീകരണം പൂർത്തിയാക്കാതെ ധൃതി പിടിച്ചുള്ള നിയമനത്തിനെതിരെ കോടതി വിമർശനം ഉയർത്തി. എന്ത് കൊണ്ടാണ് കമ്മിറ്റി രൂപീകരിക്കാതെ നിയമനം നടത്തിയതെന്ന് വിശദമാക്കി കൊണ്ടുള്ള എതിർ സത്യവാങ്മൂലം സമർപ്പിക്കാനും ട്രിബ്യൂണൽ ആവശ്യപ്പെട്ടു.

Also Read:

Kerala
കൊച്ചി മെട്രോ ട്രെയിനിന് സമാനമായ സൗകര്യങ്ങൾ; ആദ്യം ദിനം തന്നെ ഹിറ്റായി ഇലക്ട്രിക് ബസ് സർവ്വീസ്

ഐഎഎസ് ഉദ്യോ​ഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട മാനദണ്ഡം ലംഘിച്ചുകൊണ്ടാണ് സ്ഥലംമാറ്റമെന്നായിരുന്നു അദ്ദേഹത്തെ മാറ്റിയിരുന്നത്. നടപടിയിൽ സ്റ്റേ ഉണ്ടായതിന് പിന്നാലെ അശോകിന് കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്താം.

content highlight- The appointment of IAS officer Dr B Ashok has been stayed

To advertise here,contact us