എൻ എം വിജയൻ്റെ മരണം; ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറഞ്ഞേക്കും

ഐ സി ബാലകൃഷ്ണൻ എംഎൽഎ ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ തുടങ്ങി പ്രതികളുടെ ജാമ്യഹർജിയിൽ പ്രതിഭാഗം വാദം ഇന്നലെ പൂർത്തിയായി

കൽപറ്റ: വയനാട്ടിലെ മുൻ ഡിസിസി ട്രഷറർ എൻ എം വിജയൻ ജീവനൊടുക്കിയ കേസിൽ കുറ്റാരോപിതരായ കോൺഗ്രസ് നേതാക്കൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറഞ്ഞേക്കും. ഐ സി ബാലകൃഷ്ണൻ എംഎൽഎ ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ തുടങ്ങി പ്രതികളുടെ ജാമ്യഹർജിയിൽ പ്രതിഭാഗം വാദം ഇന്നലെ പൂർത്തിയായിരുന്നു.

കോൺഗ്രസ് നേതാവായിരുന്ന കെ കെ ഗോപിനാഥൻ്റെ ജാമ്യ ഹർജിയിൽ ഇന്ന് വാദം നടക്കും. തുടർന്ന് പ്രോസിക്യൂഷൻ മറുവാദം ഉന്നയിക്കും. കൽപറ്റയിലെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ജാമ്യം തീർപ്പാക്കുന്നത് വരെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് തുടരാനാണ് കോടതി നിർദേശം.

മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ടാൽ പ്രതികൾ ഹൈക്കോടതിയെ സമീപിക്കേണ്ടി വരും. നിലവിൽ മൂവരും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, കേസിൽ ആത്മഹത്യയും അനുബന്ധ കേസുകളുടെ അന്വേഷണവും ക്രൈംബ്രാഞ്ചിന് കൈമാറി. പുതിയ അന്വേഷണ സംഘം ഇന്ന് കേസ് ഏറ്റെടുത്തേക്കും.

Also Read:

Kerala
നെയ്യാറ്റിൻകര സമാധി കേസ്; ഗോപനെ അടക്കം ചെയ്ത സ്ലാബ് പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചു

ഡിസംബർ 25നാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച് ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പിന്നാലെ 27ന് ഇരുവരും മരിച്ചു. എന്‍ എം വിജയന്റെ മരണത്തില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെയാണ് ഐ സി ബാലകൃഷ്ണന്‍ ഒളിവില്‍ പോയത്. എന്നാല്‍ സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കര്‍ണാടകയില്‍ ആണെന്നും ഒളിവില്‍ പോയെന്ന വാര്‍ത്ത വ്യാജമാണെന്നും വിശദീകരിച്ച് ഐ സി ബാലകൃഷ്ണന്‍ വീഡിയോ പങ്കുവെച്ചിരുന്നു.

Content Highlights: Judgment on IC Balakrishnan's anticipatory bail today

To advertise here,contact us