നടി പരാതി നൽകിയത് വൈകി, ലൈം​ഗികാതിക്രമക്കേസ് റദ്ദാക്കണം; ഹൈക്കോടതിയിൽ ഹർജി നൽകി രഞ്ജിത്ത്

തനിക്കെതിരെ പരാതിയിൽ പറയുന്ന ആരോപണങ്ങൾ നിലനിൽക്കില്ല

കൊച്ചി: ബം​ഗാളി നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയിൽ. തനിക്കെതിരെ പരാതിയിൽ പറയുന്ന ആരോപണങ്ങൾ നിലനിൽക്കില്ലെന്ന് രഞ്ജിത്ത് ഹർജിയിൽ പറഞ്ഞു. 2009 ൽ നടന്ന സംഭവത്തിന് നടി 2024 ഓ​ഗസ്റ്റ് 26നാണ് പരാതി നൽകിയതെന്നും ഹർജിയിൽ പറയുന്നു.

ഹോട്ടൽ മുറിയിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡിപ്പിച്ചെന്ന ബം​ഗാളി നടിയുടെ പരാതിയിലെടുത്ത കേസാണ് കോടതിയുടെ പരി​ഗണനയിലുളളത്. നടി പരാതി ഉന്നയിച്ചതിന് പിന്നാലെ താൻ ഇരയാണെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം. ഇതേ തുടർന്ന് നടി നിയമപരമായി മുന്നോട്ടുപോവുകയായിരുന്നു.

Also Read:

Movie Chat
സെൻസർ ബോർഡ് പോലും കട്ട് ചെയ്യാത്ത സീനാണത്, മലയാളികളുടെ ചിന്താഗതി മാറാൻ സമയമെടുക്കും; ദിവ്യ പ്രഭ | അഭിമുഖം

പ്ലസ്ടുവിൽ പഠിക്കവെ ബാവൂട്ടിയുടെ നാമത്തിൽ എന്ന പടത്തിന്റെ ലൊക്കേഷനിൽ വച്ചാണ് സംവിധായകനെ പരിചയപ്പെടുന്നത്. പിന്നീട് പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം ഹോട്ടൽ മുറിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് നടിയുടെ പരാതി.

സിനിമയുടെ കാര്യങ്ങൾ ചർച്ച ചെയ്യാനായി രഞ്ജിത്ത് താമസിക്കുന്ന കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി. ചർച്ചയ്ക്കിടെ രഞ്ജിത്ത് തന്റെ കയ്യിൽ കയറിപ്പിടിച്ചു. പിന്നീട് ശരീരത്തിന്റെ മറ്റ് ഭാ​ഗങ്ങളിൽ സ്പർശിച്ചുവെന്നും അവിടെ നിന്ന് ഇറങ്ങിയ താൻ സിനിമയിൽ അഭിനയിക്കാതെ തിരിച്ചുപോയെന്നും നടി പറഞ്ഞിരുന്നു.

Content Highlights: Director Ranjith Give a Petition in Highcourt for Cancellation of Case on Bengali Actress Complaint

To advertise here,contact us