സമസ്തയിലെ വിഭാഗീയത; മുസ്‌ലിം ലീഗ് നേതൃത്വത്തിൻ്റെ പരസ്യ വിമർശനം ജിഫ്രി തങ്ങളുടെ അറിവോടെ

പാണക്കാട്ടെ ചർച്ചയിലെ ധാരണ സമസ്തയിലെ ലീ​ഗ് വിരുദ്ധ‍ർ തെറ്റിച്ചതിൽ ലീഗ് നേതൃത്വം ജിഫ്രി തങ്ങളെ അതൃപ്‌തി അറിയിച്ചു

കോഴിക്കോട്: സമസ്തയിലെ വിഭാഗീയതയിൽ മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ പരസ്യ വിമർശനം ജിഫ്രി തങ്ങളുടെ അറിവോടെ. പാണക്കാട്ടെ ചർച്ചയിലെ ധാരണ സമസ്തയിലെ ലീ​ഗ് വിരുദ്ധ‍ർ തെറ്റിച്ചതിൽ ലീഗ് നേതൃത്വം ജിഫ്രി തങ്ങളെ അതൃപ്‌തി അറിയിച്ചു. പരസ്യ വിമർശനം നടത്തുന്നതിന് മുൻപും ജിഫ്രി തങ്ങളുമായി മുസ്‌ലിം ലീഗ് നേതൃത്വം സംസാരിച്ചിരുന്നു. ധാരണ പാലിച്ചില്ലന്ന് ജിഫ്രി തങ്ങളും നിലപാട് എടുത്തെന്നാണ് മുസ്‌ലിം ലീഗ് നേതൃത്വം പറയുന്നത്. ഇതോടെയാണ് പരസ്യ വിമർശനത്തിന് ലീഗ് നേതൃത്വം ഒരുങ്ങിയത്. നേരത്തെ പലഘട്ടങ്ങളിലും ലീഗ് വിരുദ്ധർക്ക് ജിഫ്രി തങ്ങളുടെ പരോക്ഷ പിന്തുണ നൽകിയിരുന്നു.

കഴിഞ്ഞ ദിവസം സമസ്തയിലെ ലീ​ഗ് വിരുദ്ധരും അനുകൂലികളും തമ്മിലുള്ള തർക്കം വീണ്ടും ചൂട് പിടിച്ചതോടെ ജിഫ്രി തങ്ങൾ നടത്തിയ അഭിപ്രായ പ്രകടനം ലീ​ഗിനെതിരായ പരോക്ഷ വിമർശനമായി വിലയിരുത്തപ്പെട്ടിരുന്നു. ഇന്നലെ കോഴിക്കോട് നടന്ന ബാഫഖി തങ്ങൾ അനുസ്മരണ പരിപാടിയിൽ മുസ്‌ലിം ലീഗിനെതിരെ പരോക്ഷ വിമർശനമുണ്ടായി. സമസ്തക്ക് പോറലേൽക്കുന്ന ഒന്നും ബാഫഖി തങ്ങൾ ചെയ്തില്ലെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. ബാഫഖി തങ്ങളെ മാതൃകയാക്കണം. പട്ടിക്കാട് ജാമിഅഃയിലെ ഇടപെടലിൽ അദ്ദേഹം സൂക്ഷ്മത പുലർത്തി. മത പരമായ കാര്യങ്ങളിൽ പണ്ഡിതരുടെ ഉപദേശം സ്വീകരിച്ച അദ്ദേഹം രാഷ്ട്രീയത്തിനേക്കാളും മത വിശ്വാസത്തിന് പ്രാധാന്യം നൽകിയെന്നും ജിഫ്രി തങ്ങൾ പറഞ്ഞിരുന്നു.

Also Read:

Kerala
ലീഗിന് വഴങ്ങി: ഐക്യത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാർ: ഖേദപ്രകടനവുമായി ലീഗ് വിരുദ്ധർ

ഇതിനിടെ സമസ്തയിലെ മുസ്‌ലിം ലീ​ഗ് വിരുദ്ധ‍ർക്കെതിരായ സാദിഖലി തങ്ങളുടെ പരസ്യ വിമർശനത്തിന് വലിയ പ്രധാന്യമാണ് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം നൽകിയത്. നേതാക്കളുടെ വാർത്താസമ്മേളനം യോഗതീരുമാനങ്ങളോട് നീതി പുലർത്തിയില്ലന്ന് സാദിഖലി തങ്ങൾ എന്ന തലകേട്ടോടെയായിരുന്നു പത്രവാർത്ത.

Content Highlights: public criticism of the Muslim League leadership with the knowledge of Jifri Muthukkoya Thangal

To advertise here,contact us