പുരുഷന്മാര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം; ഹണി റോസിനെ വിമര്‍ശിക്കാന്‍ പാടില്ലേ? രാഹുല്‍ ഈശ്വര്‍

ഏത് കേസ് വന്നാലും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്ന് രാഹുല്‍ ഈശ്വർ

തിരുവനന്തപുരം: നടി ഹണി റോസ് നല്‍കിയ അപകീര്‍ത്തി പരാതിയില്‍ പ്രതികരിച്ച് രാഹുല്‍ ഈശ്വര്‍. പുരുഷന്മാര്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള നിലപാടും പോരാട്ടവുമാണ് താന്‍ നടത്തുന്നതെന്ന് രാഹുല്‍ ഈശ്വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഏത് കേസ് വന്നാലും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ല. സ്ത്രീകളുടെ പിന്തുണയ്ക്ക് നന്ദി. ഹണിറോസിനെ വിമര്‍ശിക്കരുതെന്ന് പറയുന്നതില്‍ ന്യായമില്ല. ബോബി ചെമ്മണ്ണൂരിന്റെ പരാമര്‍ശം തെറ്റാണെന്നും മാപ്പ് പറയണമെന്നും ആദ്യം പറഞ്ഞയാളാണ് താനെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

തനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളയാളാണ് ബോബി ചെമ്മണ്ണൂര്‍. അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് ആളുകളെ രക്ഷിച്ചിട്ടുണ്ട്. ബോബി ചെമ്മണ്ണൂരിന്റെ നന്മകള്‍കൊണ്ട് നമ്മള്‍ അദ്ദേഹത്തിന്റെ ദ്വയാര്‍ത്ഥ പ്രയോഗങ്ങളെ അംഗീകരിക്കരുത്. എന്നാല്‍ ദ്വയാര്‍ത്ഥ പ്രയോഗം കൊണ്ട് ബോബി ചെമ്മണ്ണൂര്‍ നാടിനും ജനങ്ങള്‍ക്കും ചെയ്ത സേവനങ്ങളെ മറക്കരുതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. എല്ലാം കറുപ്പും വെളുപ്പുമായി കാണുന്നത് ബുദ്ധിമുട്ടാണെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

Also Read:

Kerala
പുതിയ കോണ്‍ഗ്രസിൻ്റെ ആവിര്‍ഭാവം കോണ്‍ഗ്രസിന് ദോഷം ചെയ്യും; മുന്നറിയിപ്പുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന്റെ വാദം. ഹണി റോസിന്റെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് ചെയ്തത്. സൈബര്‍ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ല. ആര്‍ക്കെതിരെയും സൈബര്‍ അധിക്ഷേപം പാടില്ല എന്നാണ് തന്റെ നിലപാട് എന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന്റെ വാദം. കഴിഞ്ഞദിവസമാണ് ഹണി റോസിന്റെ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ ജാമ്യംതേടിയത്.

Content Highlights: Rahul Eswar Reaction Over actress Honey Rose Complaint

To advertise here,contact us