അമ്മയെ കണ്ടില്ല, ആനക്കൂട്ടവും കൂടെ കൂട്ടിയില്ല, ആന കുഞ്ഞനെ ചേർത്ത് പിടിച്ച് മുത്തങ്ങ ആന ക്യാമ്പ്

കഴിഞ്ഞ വെള്ളിയാഴ്ച കാട്ടിക്കുളം മുള്ളൻ കൊല്ലയിലെ ജനവാസ മേഖലയിൽ കുട്ടിയാന ഇറങ്ങിയത്.

കൽപറ്റ: ​ജനവാസ മേഖലയിലേക്കിറങ്ങിയ ആന കുട്ടിയെ ഏറ്റെടുക്കാനൊരുങ്ങി മുത്തങ്ങയിലെ ആന ക്യാമ്പ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാട്ടിക്കുളം മുള്ളൻ കൊല്ലയിലെ ജനവാസ മേഖലയിൽ കുട്ടിയാന ഇറങ്ങിയത്. ആനകുട്ടിയെ ആർആർടി പിടികൂടി ആനക്കൂട്ടത്തിനൊപ്പം വിടാൻ ശ്രമിച്ചെങ്കിലും കുട്ടിയാനയെ കൂട്ടാതെ ആനക്കൂട്ടം കാട്ടിലേക്ക് പോയി.

Also Read:

Kerala
'അന്‍വറിന്റെ രാഷ്ട്രീയം തീരുമാനിക്കേണ്ടത് അദ്ദേഹമാണ്'; കെ സുധാകരന്‍

ആനകുട്ടിയെ തേടി അമ്മ ആന കൂടി വരാതെയായപ്പോൾ ആനകുട്ടിയെ വെറ്റിനെറി ടീമിൻ്റെ നേത്യത്വത്തിൽ പിടികൂടി മുത്തങ്ങയിലെ ആന ക്യാമ്പിലേക്ക് മാറ്റി. കാട്ടികുളം കാർമൽ എസ്റ്റേറ്റിന് സമീപമാണ് കുട്ടിയാന ഇറങ്ങിയത്. കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ ഒരു വയസ്സുള്ള കൊമ്പൻ കുഞ്ഞാണ് ജനവാസ മേഖലയിൽ ഇറങ്ങിയത്. ആന കുട്ടിയെ മതിയായ ചികിത്സ നൽകി ആന ക്യാമ്പിൽ തന്നെ വളർത്താനാണ് തീരുമാനം.

Content highlight- Baby elephant is taken to the Muttanga elephant camp

To advertise here,contact us