ഓസ്‌ട്രേലിയയിലെ മലയാളി മന്ത്രി കേരളത്തിൽ; ഊഷ്മള സ്വീകരണം ഒരുക്കി സുഹൃത്തുക്കളും കുടുംബാംഗങ്ങളും

മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലേക്ക് എത്തുന്ന ജിൻസണെ കാത്ത് സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നിരവധി ആളുകൾ വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു

നെടുമ്പാശ്ശേരി: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിറ്ററി സംസ്ഥാനത്ത് പൊതു തിരഞ്ഞെടുപ്പിലൂടെ വിജയിച്ച മന്ത്രി ജിൻസൺ ആൻ്റോ ചാൾസിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലേക്ക് എത്തുന്ന ജിൻസണെ കാത്ത് സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നിരവധി ആളുകൾ വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു.ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ജിൻസൺ കൊച്ചിയിൽ എത്തിയത്.

അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നഴ്സിങ് പഠനവും പരിശീലനവും പൂർത്തിയാക്കിയ ജിൻസണ് അങ്കമാലി കേന്ദ്രീകരിച്ച് വലിയ സുഹൃത്‌വലയം നിലവിലുണ്ട്. ജിൻസൻ്റെ സഹോദരൻ ജിയോ ടോം ചാൾസ്, ലിറ്റിൽ ഫ്ലവർ ആശുപത്രി പിആർഒ. ബാബു തോട്ടുങ്ങൽ, നെടുമ്പാശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് ഷിബു മൂലൻ, മമ്മൂട്ടി ഫാൻസ്‌ ആസ്‌ട്രേലിയ ഘടകം പ്രസിഡൻ്റ് മദനൻ ചെല്ലപ്പൻ, ജർമനിയിൽ നിന്നുള്ള മലയാളി സംഘടനാ നേതാവും പഴയ സഹപാഠിയുമായ ജോസഫ് സണ്ണി മുളവരിക്കൽ, യുഎൻഎ സ്ഥാപക നേതാവായിരുന്ന ബെൽജോ ഏലിയാസ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Also Read:

National
എത്ര മണിക്കൂര്‍ ജോലി ചെയ്യുന്നു എന്നതിലല്ല, ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഗുണനിലവാരത്തില്‍: ആനന്ദ് മഹീന്ദ്ര

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിറ്ററി പാർലമൻ്റിൽ സാൻഡേഴ്സ് സൺ മണ്ഡലത്തിൽ നിന്ന് ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ പ്രതിനിധിയായി വൻ ഭൂരിപക്ഷത്തിൽ സ്റ്റേറ്റ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജിൻസനെ പാർട്ടി സുപ്രധാന വകുപ്പുകൾ നൽകി മന്ത്രിയാക്കുകയായിരുന്നു. ഓസ്‌ട്രേലിയയിൽ ഒരു ഇന്ത്യൻ വംശജൻ മന്ത്രിയായത് ഇതാദ്യമാണ്. പാലാ മൂന്നിലവ് സ്വദേശിയായ ജിൻസൻ 2012ലാണ് ഓസ്‌ട്രേലിയയിൽ എത്തിയത്. പത്തനംതിട്ട എം പി ആന്റോ ആന്റണി പിതൃസഹോദരനാണ്.

content highlight- Australia's Malayali minister in Kerala! Friends and family prepare a warm welcome

To advertise here,contact us