ഭാവ​ഗായകന് വിട ചൊല്ലാൻ കേരളം; സംസ്കാരം ഇന്ന്

പറവൂർ ചേന്നമംഗലത്തെ പാലിയത്ത് തറവാട് വീട്ടുവളപ്പിൽ വൈകിട്ട് മൂന്ന് മണിയോടെ സംസ്കാര ചടങ്ങുകൾ നടക്കും

തൃശൂ‍ർ: അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം ഇന്ന് നടക്കും. പറവൂർ ചേന്നമംഗലത്തെ പാലിയത്ത് തറവാട് വീട്ടുവളപ്പിൽ വൈകിട്ട് മൂന്ന് മണിയോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. രാവിലെ ഏഴരയോടെ പൂങ്കുന്നത്തെ വീട്ടിൽ നിന്ന് മൃതദേഹം ഇരിഞ്ഞാലക്കുടയിലേക്ക് കൊണ്ടുപോകും. പി ജയചന്ദ്രൻ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരിഞ്ഞാലക്കുട നാഷണൽ സ്കൂളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ചേന്നമംഗലത്ത് പാലിയത്ത് തറവാട് വീട്ടിലേക്ക് കൊണ്ടുപോകും

ഇന്നലെ തൃശൂർ സംഗീത നാടക അക്കാദമി ഹാളിൽ നടന്ന പൊതു​ദ‍‍‍ർശനത്തിൽ നടൻ മമ്മൂട്ടി, ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, പെരുവനം കുട്ടൻ മാരാർ, സംവിധായകരായ സത്യൻ അന്തിക്കാട്, കമൽ, പ്രിയനന്ദനൻ, ജയരാജ്, സിബി മലയിൽ, മന്ത്രിമാരായ ആർ.ബിന്ദു, കെ.രാജൻ, സംഗീത സംവിധായകരായ വിദ്യാധരൻ, ഔസേപ്പച്ചൻ തുടങ്ങിയവരടക്കം വൻ ജനാവലിയാണ് പ്രിയ ഗായകന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയത്.

Also Read:

Kerala
'മാറി നിന്നത് മാനസിക സമ്മർദത്തെ തുടർന്ന്; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് കുറ്റവാളിയെ പോലെയെന്ന് രജിത് കുമാർ

കഴിഞ്ഞ ദിവസമായിരുന്നു പി ജയരാജന്റെ മരണം. പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു. അർബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.

Content Highlights: funeral of singer p jayachandran will conduct today

To advertise here,contact us