താൻ അനാവശ്യ ചർച്ച ഉണ്ടാക്കിയില്ല; എ കെ ആൻ്റണിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

'പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നത് തന്നെയാണ് നിലവിലെ മുഖ്യ ലക്ഷ്യം'

തിരുവനന്തപുരം: അനാവശ്യ ചർച്ചകൾ നിർത്തണമെന്ന് ആവശ്യപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. അനവസരത്തിലാണ് ചർച്ച എന്ന് താൻ തന്നെ നേരത്തെ പറഞ്ഞതാണ്. താൻ എന്തായാലും അത്തരം ഒരു ചർച്ച ഉണ്ടാക്കിയിട്ടില്ലെന്നും ആരാണ് ചർച്ച ഉണ്ടാക്കിയതെന്ന് കണ്ടുപിടിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിക്കുക എന്നത് തന്നെയാണ് മുഖ്യ ലക്ഷ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. താൻ കെപിസിസി പ്രസിഡൻ്റ് ആയിരുന്ന ഘട്ടത്തിലാണ് കോൺഗ്രസ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 70 ശതമാനം വിജയം നേടിയത്. അതേ വിജയം ഇത്തവണയും ഉണ്ടാകണം. വമ്പിച്ച വിജയം ഉണ്ടാകാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മാത്രമേ നിയമസഭയിൽ വിജയിക്കാൻ സാധിക്കൂ എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Also Read:

Kerala
സ്‌കൂള്‍ ബസ് തലയിലൂടെ കയറിയിറങ്ങി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കേരളത്തിൽ ഒരു ഭരണമാറ്റത്തിൻ്റെ അന്തരീക്ഷം നിലനിൽക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഈ സമയത്ത് ജനവികാരം ഫലപ്രദമായി ഉപയോഗിക്കാനാകണം സാദിഖലി തങ്ങൾ തന്നെക്കുറിച്ച്‌ എഴുതിയത് മറ്റൊരു തരത്തിലും വ്യാഖാനിക്കേണ്ടതില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണത്തിൽ നിയമം അനുശാസിക്കുന്നത് എന്താണോ അതനുസരിച്ച്‌‌ മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ്. കുടുംബം കോൺഗ്രസിന്റെ കൂടെ ഉറച്ചു നിൽക്കുന്നുണ്ട്. കെപിസിസി കമ്മീഷൻ്റെ റിപ്പോർട്ട് വരട്ടെയെന്നും ചെന്നിത്തല അറിയിച്ചു.

Content highlight- I did not cause unnecessary discussion ramesh chennithala replied to a k antony

To advertise here,contact us