റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം

മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്

ഇടുക്കി: മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരൻ മരിച്ചു. മൂന്നാർ ടി കാസ്റ്റിൽ റിസോർട്ടിലാണു അപകടം. മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്. ജനുവരി ആറിന് ആയിരുന്നു അപകടം നടന്നത്. ആശുപത്രിയിൽ ചികിത്സയിലായിരിക്കവെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. റൂമിലെ സ്ലൈഡിങ് ഗ്ലാസ് വിൻഡോയിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Also Read:

Ernakulam
കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ചു; എസ്ഐയെ അറസ്റ്റ് ചെയ്ത് പൊലീസ്

Content Highlights: A nine-year-old boy died after falling from the sixth floor of the resort at Munnar

To advertise here,contact us