എൽഡിഎഫിൽ അതൃപ്തർ; യുഡിഎഫിനൊപ്പം ചേരാൻ ആർജെഡി

യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ ഇതിനകം ആര്‍ജെഡി ആരംഭിച്ചെന്നാണ് വിവരം

കോഴിക്കോട്: ഇടതുമുന്നണിയിൽ അതൃപ്തരായ ആര്‍ജെഡി എല്‍ഡിഎഫ് മുന്നണി വിടുന്നു. മുന്നണി പ്രാതിനിധ്യമോ ബോര്‍ഡ് കോര്‍പ്പറേഷന്‍ പ്രാതിനിധ്യമോ ഇല്ലാത്തതിൽ ആർജെഡി അതൃപ്തരാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തെ ധാരണ സിപിഐഎം തെറ്റിച്ചത് ചൂണ്ടിക്കാണിച്ചാണ് ആർജെഡി മുന്നണി വിടാനൊരുങ്ങുന്നത്. യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ ഇതിനകം ആര്‍ജെഡി ആരംഭിച്ചെന്നാണ് വിവരം.

മുസ്ലീം ലീഗിന്റെ മുന്‍കൈയിലാണ് മലബാറില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഏഴ് സീറ്റുകളും ലോക്‌സഭാ സീറ്റും രാജ്യസഭാ സീറ്റും ഒമ്പത് ബോര്‍ഡ് കോര്‍പ്പറേഷനും വേണ്ടെന്നുവെച്ച് യുഡിഎഫില്‍ നിന്നും എല്‍ഡിഎഫിലേക്കെത്തിയത്. എന്നാല്‍ മുന്നണിയില്‍ കടുത്ത അവഗണയെന്നാണ് ആര്‍ജെഡി ആരോപിക്കുന്നത്. ഉത്തര മലബാറിലെ മൂന്ന് നിയമസഭാ സീറ്റ് മാത്രമാണ് ആര്‍ജെഡിക്ക് മത്സരിക്കാന്‍ നല്‍കിയത്.

Also Read:

Kerala
വി ഡി സതീശൻ കത്ത് വായിച്ചു, സുധാകരന് കൈമാറി ഉള്ളടക്കം പറഞ്ഞു; എംഎൻ വിജയൻ്റെ കുറിപ്പിൽ പ്രതികരിച്ച് കുടുംബം

കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റേയും പി വി അന്‍വറിന്റെ ഡിഎംകെയുടെയും മുന്നണി മാറ്റ ചര്‍ച്ചകള്‍ക്കിടെയാണ് ആര്‍ജെഡി മുന്നണിമാറ്റത്തിനൊരുങ്ങുന്നത്. എന്നാല്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കണമെന്നും അല്ലാത്ത പക്ഷം രാഷ്ട്രീയ അസ്ഥിത്വം നഷ്ടമാവുമെന്നുമാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം.

Content Highlights: RJD Leaves LDF and May Join UDF

To advertise here,contact us