രുചിവൈവിധ്യങ്ങളുടെ കലവറ വിട്ട് 'കൊച്ചങ്കിൾ' മടങ്ങി; ലണ്ടൻ മലയാളികളുടെ പ്രിയപ്പെട്ട ഷെഫ് ഇബ്രാഹിം വിടവാങ്ങി

കോവിഡ് കാലത്ത് ലണ്ടനിലെ മലയാളി വിദ്യാർത്ഥികൾക്കും മറ്റ് ഇന്ത്യക്കാർക്കും സൗജന്യ ഭക്ഷണം ഒരുക്കി നൽകാൻ ജീവകാരുണ്യ പ്രവർത്തകർക്കൊപ്പം കൊച്ചങ്കിൾ എന്ന ഇബ്രാഹിമും മുന്നിലുണ്ടായിരുന്നു

ലണ്ടൻ: ലണ്ടൻ മലയാളികളുടെ പ്രിയപ്പെട്ട ഷെഫ് 'കൊച്ചങ്കിൾ' വിടവാങ്ങി. നാടിന്റെ ​ഗൃഹാതുരതയും വീട്ടിലെ രുചികളും ലണ്ടൻ മലയാളികളുടെ നാവിലെത്തിച്ച പാചകവിദ​ഗ്ധനായിരുന്നു കണ്ണൂർ സ്വദേശിയായ മുഹമ്മദ് ഇബ്രാഹിം. കിഴക്കൻ ലണ്ടനിലെ ഈസ്റ്റ്ഹാമിൽ തട്ടുകട എന്ന പേരിലെ മലയാളി റെസ്റ്റോറൻ്റും കൊച്ചങ്കിളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ആ സ്നേഹത്തിൻ്റെ ബാക്കിപത്രമാണ് കൊച്ചങ്കിൾ എന്ന വിളിപ്പേരും.

കണ്ണൂർ അഴീക്കോട് വളപ്പട്ടണം സ്വദേശിയായ ഇബ്രാഹിം മുബൈയിലാണ് ജനിച്ചുവളർന്നത്. വടക്കേ ഇന്ത്യയിലെ പല പട്ടണങ്ങളിലും ജോലി ചെയ്തശേഷമാണ് അദ്ദേഹം ബ്രിട്ടനിലെത്തിയത്. ദുബൈയിലും കൊച്ചങ്കിൾ പ്രവർത്തിച്ചിട്ടുണ്ട്.

Also Read:

Kerala
ഫോറസ്റ്റ് ഓഫീസ് തകര്‍ത്ത കേസ്; പി വി അന്‍വറിന് ജാമ്യം

കോവിഡ് കാലത്ത് ലണ്ടനിലെ മലയാളി വിദ്യാർത്ഥികൾക്കും മറ്റ് ഇന്ത്യക്കാർക്കും സൗജന്യ ഭക്ഷണം ഒരുക്കി നൽകാൻ ജീവകാരുണ്യ പ്രവർത്തകർക്കൊപ്പം കൊച്ചങ്കിൾ എന്ന ഇബ്രാഹിമും മുന്നിലുണ്ടായിരുന്നു.

Content Highlight: London malayali community's favorite chef Muhammad Ibrahim, Kochuncle died

To advertise here,contact us