മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും രണ്ടാണ്; കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ലീഗിന് മതേതര കാഴ്ച്ചപ്പാടില്‍ വിട്ടുവീഴ്ച്ചയില്ലെന്നും കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും രണ്ടാണെന്ന് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. താനൂരില്‍ മുഖ്യമന്ത്രി ലീഗിനെതിരെ പറഞ്ഞത് അറം പറ്റിയതുപോലെ. ലീഗിനെതിരെ എല്ലാവരും ആയി കൂട്ടുകൂടിയാണ് ജയിച്ചതെന്ന് താനൂര്‍ എംഎല്‍എയാണ് രണ്ട് ദിവസം മുന്‍പ് പറഞ്ഞത്. എല്‍ഡിഎഫിന് അടുത്ത തിരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്ന ദുരന്തം മുന്നില്‍ കണ്ടാണ് മുഖ്യമന്ത്രി പറയുന്നതെന്നും, ലീഗിന് മതേതര കാഴ്ച്ചപ്പാടില്‍ വിട്ടുവീഴ്ച്ചയില്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

കേള്‍ക്കുന്നവര്‍ക്ക് പറയുന്ന വാക്കും ചെയ്യുന്ന പ്രവൃത്തിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാകും. തിരഞ്ഞെടുപ്പു വന്നാല്‍ ലീഗിനെതിരെ എല്ലാവരെയും അണിനിരത്തുന്ന പാര്‍ട്ടിയാണ് സിപിഐഎം. ലീഗിനെതിരെ പൊന്നാനിയില്‍ എല്ലാവരുമായി ചേര്‍ന്ന് സാമ്പാര്‍ മുന്നണി സൃഷ്ടിച്ചവരാണ് സിപിഐഎം. അടുത്ത തിരഞ്ഞെടുപ്പില്‍ ദുരന്തം ഉണ്ടാകാന്‍ പോകുന്നത് എല്‍ഡിഎഫിനാണ്. മതേതര കാഴ്ചപ്പാടില്‍ ഒരു വിട്ടു വീഴച്ചയും ലീഗിനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Also Read:

Kerala
ഉമാ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി; ആരോഗ്യനിലയിൽ മികച്ച പുരോഗതി

ലീഗിന്റെ മതേതരത്വത്തില്‍ കലര്‍പ്പ് വരില്ല. ഇടതുപക്ഷം കാര്‍ഡ് മാറ്റി കളിക്കുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുമ്പ് വരെ ന്യൂനപക്ഷ കാര്‍ഡായിരുന്നു ഇപ്പോള്‍ ഭൂരിപക്ഷ കാര്‍ഡ് കളിക്കുകയാണ്. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും കാലകാലങ്ങളായി സപ്പോര്‍ട്ട് ചെയ്തത് ഇടതുപക്ഷത്തെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Content Highlights: p k kunhalikutty against C M Pinarayi Vijayan

To advertise here,contact us