മലപ്പുറത്ത് നേതൃമാറ്റം; വി പി അനിൽ സിപിഐഎം ജില്ലാ സെക്രട്ടറി

താനൂരിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് ഇ എൻ മോഹൻദാസിന് പകരം വി പി അനിലിനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിൽ തിരഞ്ഞെടുക്കപ്പെട്ടു. താനൂരിൽ നടക്കുന്ന ജില്ലാ സമ്മേളനമാണ് ഇ എൻ മോഹൻദാസിന് പകരം വി പി അനിലിനെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. അനാരോഗ്യം മൂലം സെക്രട്ടറി സ്ഥാനം ഒഴിയാൻ നിലവിലെ ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് തയ്യാറായതോടെയാണ് പുതിയ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. നിലവിൽ സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് വി പി അനിൽ.

38 അം​ഗ ജില്ലാ കമ്മിറ്റിയിലേയ്ക്ക് 12 പുതുമുഖങ്ങളെ തിരഞ്ഞെടുത്തു. അഡ്വ. ഷീന രാജൻ, ഇ രാജേഷ്, ടി എം സിദ്ദിഖ്, അഡ്വ. കെ ഫിറോസ് ബാബു, ഇ അഫ്സൽ (എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം, ജില്ലാ പഞ്ചായത്തംഗം), സി പി മുഹമ്മദ്കുഞ്ഞി, കെ മോഹനൻ, പി കെ മോഹൻദാസ്, കെ ടി അലവിക്കുട്ടി, ഗഫൂർ പി ലില്ലീസ്, പി ഷബീർ (ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ്), എൻ ആദിൽ (എസ്എഫ്ഐ ജില്ലാ സെക്രട്ടറി) എന്നിവരാണ് ജില്ലാ കമ്മിറ്റിയിൽ ഇടംപിടിച്ച പുതുമുഖങ്ങൾ. ‌ഇ എൻ മോഹൻദാസ്, വി ശശികുമാർ, വി എം ഷൗക്കത്ത്, വി പി സക്കറിയ, ഇ ജയൻ, കെ പി സുമതി, വി രമേശൻ, പി കെ ഖലീമുദ്ദീൻ, പി കെ അബ്ദുള്ള നവാസ്, കൂട്ടായി ബഷീർ, പി ജ്യോതിഭാസ്, കെ പി അനിൽ, പി ഹംസക്കുട്ടി, ഇ പത്മാക്ഷൻ, കെ ഭാസ്കരൻ, കെ പി ശങ്കരൻ, ബി മുഹമ്മദ് റസാഖ്, വി പി സോമസുന്ദരൻ, വി ടി സോഫിയ, കെ ശ്യാംപ്രസാദ്, ഇ സിന്ധു, ടി സത്യൻ, ടി രവീന്ദ്രൻ, എം പി അലവി, കെ മജ്‌നു എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അം​ഗങ്ങൾ.

Also Read:

UAE
അടിച്ചുമോനെ...; അബുദാബി ബി​ഗ് ടിക്കറ്റ് ഭാ​ഗ്യം വീണ്ടും മലയാളിക്ക്

സിപിഐ എം മലപ്പുറം ജില്ലാസമ്മേളനത്തിൻ്റെ പൊതുസമ്മേളനം വൈകുന്നേരം താനൂർ ചീരാൻകടപ്പുറം നഗറിൽ നടക്കും. വൈകിട്ട് മൂന്നിന് ഹാർബർ പരിസരത്തുമാണ് ചുവപ്പ് വളണ്ടിയർ മാർച്ച് ആരംഭിക്കുന്നത്. 5000ത്തിലേറെ വളണ്ടിയർമാർ മാർച്ചിൽ അണിനിരക്കും. സമ്മേളനത്തിന് സമാപനം കുറിച്ച് നടക്കുന്ന പൊതുപ്രകടനം ബീച്ച് റോഡ് പരിസരത്തെ മൈതാനിയിൽ നിന്നും ആരംഭിക്കും. വള്ളിക്കുന്ന്, തിരൂരങ്ങാടി, താനൂർ, തിരൂർ, തവനൂർ, പൊന്നാനി എന്നിവിടങ്ങളിൽ നിന്നുമുള്ള ബഹുജനങ്ങൾ മാത്രമാണ് പൊതുപ്രകടനത്തിൽ പങ്കാളികളാകുന്നത്.

വൈകീട്ട്‌ 5.30ന്‌ സീതാറാം യെച്ചൂരി നഗറിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, പി സതീദേവി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ പി കെ ബിജു, എം സ്വരാജ്‌, പി എ മുഹമ്മദ്‌ റിയാസ്‌ എന്നിവർ പങ്കെടുക്കും.

Content Highlights: V P Anil Elected As cpim malappuram district secretary

To advertise here,contact us