സമസ്ത വേദിയിലും ഇടം നേടി രമേശ് ചെന്നിത്തല; ജാമിഅഃ നൂരിയ സമ്മേളനത്തിലേയ്ക്ക് ക്ഷണം

നുവരി നാലിന് എം കെ മുനീർ അധ്യക്ഷനാകുന്ന സെഷൻ ചെന്നിത്തല ഉദ്ഘാടനം ചെയ്യും

മലപ്പുറം: മുസ്ലിം ലീഗ് പിന്തുണ ഉറപ്പാക്കി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൻഎസ്എസ്, എസ്എൻഡിപി പിന്തുണയ്ക്ക് പിന്നാലെ ജാമിഅഃ നൂരിയ സമ്മേളന വേദിയിലും രമേശ് ചെന്നിത്തലയ്ക്ക് ഇടം ലഭിച്ചിരിക്കുകയാണ്. ജാമിഅഃ നൂരിയ സമ്മേളനത്തിലെ ഒരു സെഷൻ്റെ ഉദ്ഘാടകനായാണ് രമേശ് ചെന്നിത്തലയെ നിശ്ചയിച്ചിരിക്കുന്നത്. ജനുവരി നാലിന് എം കെ മുനീർ അധ്യക്ഷനാകുന്ന സെഷൻ ചെന്നിത്തല ഉദ്ഘാടനം ചെയ്യും.മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളാണ് ജാമിഅയുടെ പ്രസിഡൻ്റ്. ലീ​ഗ് നേതൃത്വത്തിൻ്റെ താൽപ്പര്യമാണ് ചെന്നിത്തലയെ ഉദ്ഘാടകനായി നിശ്ചയിച്ചതിന് പിന്നിലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കഴിഞ്ഞ വ‍ർഷത്തെ ജാമിഅഃ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പങ്കെടുത്തിരുന്നത്. എന്നാൽ ഇത്തവണ പ്രതിപക്ഷ നേതാവ് വിഡി സതീശന് ജാമിഅഃ സമ്മേളനത്തിൽ ഇടം ലഭിച്ചിട്ടില്ല. നേരത്തെ മന്നംജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്താൻ എൻഎസ്എസും ശിവ​ഗിരി തീർത്ഥാടന പദയാത്രയുമായി ബന്ധപ്പെട്ട സമ്മേളനത്തിലേയ്ക്ക് എസ്എൻഡിപിയും രമേശ് ചെന്നിത്തലയെ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമിഅഃ നൂരിയ സമ്മേളനത്തിലും രമേശ് ചെന്നിത്തലയ്ക്ക് ഇടം ലഭിച്ചിരിക്കുന്നത്.

Also Read:

Kerala
'ആക്രമണകാരികളും ചതിയന്മാരും ഒറ്റുകാരും ഓർക്കുക, വരുംകാലം നിങ്ങളുടേതല്ല'; സിപിഐഎം നേതൃത്വത്തിനെതിരെ പി കെ ശശി

എട്ടുവർഷത്തെ അകൽച്ചയ്ക്ക് ശേഷമായിരുന്നു എസ്എൻഡിപി അവരുടെ വേദിയിലേയ്ക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ചത്. 2013ൽ ഉമ്മൻ‌ചാണ്ടി മന്ത്രിസഭയിൽ ചെന്നിത്തലയെ താക്കോൽ സ്ഥാനത്ത് കൊണ്ടുവരണമെന്നും അല്ലെങ്കിൽ ഭൂരിപക്ഷ ജനവിഭാഗം സർക്കാരിനെ തുടരാൻ അനുവദിക്കില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

സുകുമാരൻ നായരെ തള്ളി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി രംഗത്തുവന്നിരുന്നു. പിന്നാലെ തന്റെ മതേതര മുഖത്തെ ചോദ്യം ചെയ്യുന്ന പരാമർശം എന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയും സുകുമാരൻ നായരെ തള്ളി പറഞ്ഞു. ഇതോടെയാണ് എൻഎസ്എസും രമേശ് ചെന്നിത്തലയും തമ്മിൽ അകന്നത്.

Content Highlights: Ramesh Chennithala was featured on the stage of the Jamia Nooriya conference

To advertise here,contact us