154 ദിവസങ്ങൾക്ക് ശേഷമാണ് വയനാട്ടിലേത് അതി തീവ്ര ദുരന്തമായി അം​ഗീകരിച്ചത്, എന്തിന് ഇത്ര കാലതാമസം ? കെ രാജൻ

കോടതിയും ​ഗവൺമെൻ്റും നിരന്തരം ആവശ്യപ്പെട്ടപ്പോൾ എസ്ഡിആർഎഫ് ഫണ്ടിൽ നിന്ന് പണം എടുക്കാൻ പറ്റുമെന്ന് പറഞ്ഞ് കേന്ദ്രം കബളിപ്പിക്കാൻ ശ്രമിച്ചുവെന്നും പലരും അത് വിശ്വസിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കൽപറ്റ: വയനാട് മുണ്ടക്കെെ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ അതി തീവ്ര ദുരന്തമായി പ്രഖ്യാപിക്കാൻ എന്താണിത്ര കാലതാമസം എടുത്തതെന്ന് റവന്യൂ മന്ത്രി കെ രാജൻ. 154 ദിവസങ്ങൾക്ക് ശേഷമാണ് വയനാടിനെ അതി തീവ്ര ദുരന്തമായി അം​ഗീകരിച്ചതെന്നും വളരെ പെട്ടെന്ന് കേന്ദ്രത്തിന് തീരുമാനം എടുക്കാമായിരുന്ന വിഷയമായിരുന്നു എന്നും കെ രാജൻ മാധ്യമങ്ങളോട് പറഞ്ഞു.

ദുരന്തബാധിതരുടെ കടങ്ങൾ തള്ളി കളയുന്നതിനെ പറ്റി കേന്ദ്രം പരാമർശമൊന്നും നടത്തിയിട്ടില്ല. ദുരന്തമുഖം സന്ദർശിച്ച് മടങ്ങിയ ഐഎംസിടി ഒരു മാസത്തിനകം തന്നെ റിപ്പോർട്ട് നൽകിയിരുന്നു. ആ റിപ്പോ‌ർട്ട് രണ്ട് മാസകാലം ആഭ്യന്തര മന്ത്രാലയത്തിൻ്റെ കൈയിലിരുന്നു. അതിന് ശേഷം എച്ച് എൽ സി കൂടാനുള്ള മഹാനുഭാവത്വം കാട്ടി. ചർച്ച ചെയ്തു കഴിഞ്ഞാൽ തീരുമാനം എന്താണെന്ന് തങ്ങളെ അറിയിക്കണ്ടേയെന്നും തുടർച്ചയായി സന്ദേശം അയച്ചപ്പോഴാണ് അതി തീവ്ര പട്ടികയുടെ കാര്യം അറിയുന്നതെന്നും കെ രാജൻ അറയിച്ചു.

കോടതിയും ​ഗവൺമെൻ്റും നിരന്തരം ആവശ്യപ്പെട്ടപ്പോൾ എസഡിആർഎഫ് ഫണ്ടിൽ നിന്ന് പണം എടുക്കാൻ പറ്റുമെന്ന് പറഞ്ഞ് കേന്ദ്രം കബളിപ്പിക്കാൻ ശ്രമിച്ചുവെന്നും പലരും അത് വിശ്വസിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Also Read:

Kerala
'ഗിന്നസ് റെക്കോര്‍ഡ് നേടിയാല്‍ സാമ്പത്തിക ലാഭമുണ്ടാക്കാം എന്നാണ് പലരുടെയും വിചാരം'; ഗിന്നസ് പക്രു

അഞ്ച് മാസമായി തുടർച്ചയായി ഉന്നയിച്ച ആവശ്യമാണ് അംഗീകരിച്ചതെന്നും വളരെ പെട്ടെന്ന് കേന്ദ്രത്തിന് തീരുമാനം എടുക്കാമായിരുന്ന വിഷയമായിരുന്നു വയനാടിന്‍റേതെന്നും കാലതാമസം ഉണ്ടാകുന്നതിൻ്റെ കാരണം വ്യക്തമല്ലായെന്നും കെ രാജൻ ചോദിച്ചു. കഴിഞ്ഞ ദിവസമാണ് ഉരുൾപൊട്ടൽ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാറിന്റെ അറിയിപ്പ് കേരളത്തിന് ലഭിച്ചത്. അതിതീവ്ര ദുരന്തമാണെന്ന് പാര്‍ലമെന്റില്‍ കേന്ദ്രം അറിയിച്ചിരുന്നുവെങ്കിലും രേഖാമൂലം അറിയിപ്പ് നല്‍കാന്‍ തയ്യാറായിരുന്നില്ല.

content highlight- 'Wayanadu was declared a disaster after 154 days, why so much delay?' K. Rajan

To advertise here,contact us