പൊതുമേഖലാ സ്ഥാപനങ്ങളിലെ തെങ്ങുകളിലും കള്ളുചെത്താം; ശുപാർശയുമായി ടോഡി ബോർഡ്

സംസ്ഥാനത്ത് കള്ളിന്റെ ഉത്പാദനം കൂട്ടുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ തെങ്ങുകളിൽ കള്ളുചെത്താമെന്ന് ടോഡി ബോർഡ്. ഇത് സംബന്ധിച്ച് ടോഡി ബോർഡ് സർക്കാരിന് ശുപാർശ കൈമാറി. പൊതുമേഖലാ സ്ഥാപനങ്ങളിലെയും സർവകലാശാലകളിലെയും ഫാമുകളിലെയും തെങ്ങുകളാണ് നിലവിൽ പരിഗണിച്ചിട്ടുള്ളത്.ഇതിനുള്ള തൊഴിലാളികളെ ടോഡി ബോർഡ് നിയോഗിക്കും. പൊതുമേഖലയിലെ തെങ്ങുകളുടെ എണ്ണമെടുക്കാൻ ടോഡി ബോർഡ് കർഷക സംഘടനകളുടെ സഹായം തേടിയിട്ടുണ്ട്.

Also Read:

Kerala
പത്തനംതിട്ട ജില്ലാ സമ്മേളനം; പുതിയ ജില്ലാ സെക്രട്ടറി വരും; ടി ഡി ബൈജുവിനും രാജു എബ്രഹാമിനും സാധ്യത

സംസ്ഥാനത്ത് കള്ളിന്റെ ഉത്പാദനം കൂട്ടുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. തെങ്ങിൻകള്ള് കുപ്പിയിലടച്ചു വിൽക്കാൻ അനുവദിക്കണമെന്നും ടോഡി ബോർഡ് ആവശ്യമുന്നയിച്ചിട്ടുണ്ട്. കേരള ടോഡി എന്ന ബ്രാൻഡിലാകും വിൽപന. തോട്ടങ്ങളിൽ കള്ളുചെത്തു പ്രോത്സാഹിപ്പിക്കണമെന്ന മുൻ മദ്യനയത്തിലെ നിർദേശം നിലനിൽക്കുന്നതിനാൽ നിയമതടസവുമുണ്ടായേക്കില്ല.

Content Highlight: Toddy board shares new recommendation on tofu collection

To advertise here,contact us