'പാര്‍ട്ടി തിരക്കഥ എഴുതിയ കൊലപാതകം; പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രി': ഷാഫി പറമ്പില്‍

'ഗൂഢാലോചനയില്‍ പങ്കെടുത്തവരെ വെറുതെ വിട്ടതില്‍ നിരാശയുണ്ട്'

ഡല്‍ഹി: പെരിയ ഇരട്ടക്കൊലക്കേസിലെ കോടതി വിധി സിപിഐഎമ്മിനേറ്റ കനത്ത തിരിച്ചടിയെന്ന് ഷാഫി പറമ്പില്‍ എംപി. ഇനി നേതാക്കള്‍ കൊലപാതകത്തിന് ഒത്താശ ചെയ്യരുത്. ഗൂഢാലോചനയില്‍ പങ്കെടുത്തവരെ വെറുതെ വിട്ടതില്‍ നിരാശയുണ്ട്. ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും ശിക്ഷിക്കണം. പ്രതികളുടെ രക്ഷാധികാരി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Also Read:

Kerala
പെരിയ ഇരട്ടക്കൊലപാതകം: 14 പ്രതികൾ കുറ്റക്കാർ, ഗൂഢാലോചന തെളിഞ്ഞെന്ന് കോടതി

പെരിയയില്‍ നടന്നത് മുന്‍കൂട്ടി തീരുമാനിച്ച് നടത്തിയ കൊലപാതകമെന്ന് വ്യക്തമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. പാര്‍ട്ടി തിരക്കഥയെഴുതി, പാര്‍ട്ടി സംവിധാനം ചെയ്ത്, പാര്‍ട്ടി നടത്തിയ കൊലപാതകമാണത്. നീതി അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ജനങ്ങളുടെ പണം ചിലവഴിച്ചു. ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം നല്‍കുന്ന പണം ചിലവഴിച്ച് പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചു. അത് സിപിഐഎം തിരിച്ചടയ്ക്കണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Content Highlights- Shafi parambil mp on periya twin murder case court verdict

To advertise here,contact us