സിനിമാനടിമാർ വാങ്ങുമെന്ന് പറഞ്ഞ് എംഡിഎംഎ എത്തിച്ചു; സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ

രണ്ട് സിനിമാ നടിമാർക്ക് വേണ്ടിയാണ് എംഡിഎംഎ കൊണ്ടുവന്നത് എന്നായിരുന്നു ഷെഫീഖ് പൊലീസിന് മൊഴി നൽകിയിരുന്നത്.

മലപ്പുറം: മലപ്പുറത്ത് നിന്ന് 510 ഗ്രാം എംഡിഎംഎ പിടികൂടിയതിൽ ഒരാൾ കൂടി പിടിയിൽ. മലപ്പുറം ചെമ്മാട് സ്വദേശി അബു താഹിർ ആണ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് കാളികാവ് സ്വദേശി മുഹമ്മദ് ഷെഫീഖ് എന്നയാളെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിയിരുന്നു. രണ്ട് സിനിമാ നടിമാർക്ക് വേണ്ടിയാണ് എംഡിഎംഎ കൊണ്ടുവന്നത് എന്നായിരുന്നു ഷെഫീഖ് പൊലീസിന് മൊഴി നൽകിയിരുന്നത്. ജിതിൻ എന്ന പേരിൽ ഒരാളാണ് തന്നോട് വിളിച്ചു പറഞ്ഞതെന്നും ഏതൊക്കെ നടിമാരാണ് വാങ്ങുന്നതെന്ന് തനിക്കും അറിയില്ലെന്നും പ്രതി പറഞ്ഞു.

വിദേശത്ത് നിന്ന് കൊണ്ടുവന്ന എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ചത് ചെമ്മാട് സ്വദശിയാണെന്ന് നേരത്തെ തന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇത്തരത്തിൽ കൊണ്ടുവന്ന എംഡിഎംഎയുമായി നടിമാരെ കാത്തിരിക്കുമ്പോഴാണ് മുഹമ്മദ് ഷെഫീഖ് പൊലീസ് പിടിയിലായത്. അഴിഞ്ഞിലം കടവ് ഹോട്ടലിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്.

Also Read:

Kerala
യൂട്യൂബർ 'മണവാള'നെതിരെ ലുക്ക് ഔട്ട് സർക്കുലർ

content highlight- MDMA was delivered saying the movie stars would buy it; One more person was arrested in the incident

To advertise here,contact us