വയനാട് സിപിഐഎമ്മിനെ യുവത്വം നയിക്കും; കെ റഫീഖ് ജില്ലാ സെക്രട്ടറി

രണ്ട് ടേം പൂ‍ർത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി ​ഗ​ഗാറിനെ മാറ്റിയാണ് റഫീഖ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്

കൽപ്പറ്റ: കെ റഫീഖ് സിപിഐഎം ജില്ലാ സെക്രട്ടറി. രണ്ട് ടേം പൂ‍ർത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി ​ഗ​ഗാറിനെ മാറ്റിയാണ് റഫീഖ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് എത്തുന്നത്. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനമാണ് റഫീഖിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സമ്മേളനത്തിൽ പി ഗഗാറിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. സംസ്ഥാന നേതൃ

നിലവിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയാണ് കെ റഫീഖ്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്നു. നിലവിൽ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയാണ്. നിലവിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അം​ഗമായിരുന്നു. നേരത്തെ എസ്എഫ്ഐ, ഡിവൈഎഫ്ഐ സംസ്ഥാന നേതൃനിരയിലും റഫീഖ് പ്രവർത്തിച്ചിരുന്നു.

ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരം നടന്നെന്നാണ് വിവരം. ഭൂരിപക്ഷം അംഗങ്ങളും കെ റഫീഖിനെ പിന്തുണച്ചതായാണ് സമ്മേളനത്തിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ കെ റഫീഖിനെ സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തുവെന്നാണ് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ വ്യക്തമാക്കിയത്.

Also Read:

National
പോപ്‌കോണിനുപോലും വലിയ നികുതി നൽകണം, നല്ല റോഡുകളോ ആശുപത്രികളോ ഇല്ല, ഇന്ത്യ വിടാൻ സമയമായി; വൈറലായി പോസ്റ്റ്

പി ​ഗ​ഗാറിൻ, ഒ ആർ കേളു, പി വി സഹദേവൻ, വി വി ബേബി, എ എൻ പ്രഭാകരൻ, കെ റഫീഖ്, പി കെ സുരേഷ്, വി ഉഷാകുമാരി, കെ സു​ഗതൻ, വി ഹാരിസ്, കെ എം ഫ്രാൻസിസ്, പി ആർ ജയപ്രകാശ്, സുരേഷ് താളൂ‍ർ, ബീന വിജയൻ, പി വാസുദേവൻ, പി കെ രാമചന്ദ്രൻ, എം സെയ്ത്, ജോബിസൺ ജെയിംസ്, എ ജോണി, എം എസ് സുരേഷ് ബാബു, രു​ഗ്മിണി സുബ്രഹ്മണ്യൻ, പി ടി ബിജു, എം മധു, സി യൂസഫ്, എൻ പി കുഞ്ഞുമോൾ, പി എം നാസർ‌, ടി കെ പുഷ്പൻ എന്നിവരെ നേരത്തെ സമ്മേളനംവയനാട് ജില്ലാ കമ്മിറ്റി അം​ഗങ്ങളായി തിരഞ്ഞെടുത്തു.

വയനാടിന്റെ വിഷയങ്ങളിൽ സജീവമായി ഇടപെടുമെന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടേത് കൂട്ടായനേതൃത്വമാണ്, വ്യക്തികൾക്ക് പ്രാധാന്യമില്ല. ഉത്തരവാദിത്തം കൂട്ടായി നിർവഹിക്കുമെന്നും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടറി വ്യക്തമാക്കി. എല്ലാ മേഖലയിലുള്ള ആളുകളെയും പാർട്ടി ചേർത്ത് നിർത്തുന്നുണ്ട്. പ്രായത്തിലോ വ്യക്തിയിലോ പാർട്ടിയിൽ പ്രാധാന്യമില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ വലിയ മുന്നേറ്റം പാർട്ടിക്ക് ഉണ്ടാകുമെന്നും കെ റഫീഖ് വ്യക്തമാക്കി.

Content Highlight: k rafeeq cpim wayanad district secretary

To advertise here,contact us