'മധു മുല്ലശേരി പണവും പാരിതോഷികവും നൽകി പാർട്ടി പദവിയിലെത്തിയതിൻ്റെ ഉദ്ദാഹരണം'; വി ജോയ്

'മധു മുല്ലശേരി തന്നെ കാണാനായി ഒരു പെട്ടി നിറയെ വിദേശ സ്പ്രേകളും വസ്ത്രങ്ങളും 50,000 രൂപയും കൊണ്ടുവന്നിരുന്നു.'

തിരുവനന്തപുരം: പണവും പാരിതോഷികവും നൽകി പാർട്ടി പദവിയില്‍ തുടരുന്നതിന്‍റെ ഉദാഹരണമാണ് ബിജെപിയിൽ ചേർന്ന സിപിഐഎം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരിയെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ്. ജില്ലാ സമ്മേളന പ്രസം​ഗത്തിനിടയിലായിരുന്നു മധുവിനെതിരെ വി ജോയ് ആഞ്ഞടിച്ചത്. മധു മുല്ലശേരി തന്നെ കാണാനായി ഒരു പെട്ടി നിറയെ വിദേശ സ്പ്രേകളും വസ്ത്രങ്ങളും 50,000 രൂപയും കൊണ്ടുവന്നിരുന്നു. താനപ്പോൾ തന്നെ പെട്ടിയുമെടുത്ത് ഇറങ്ങിപ്പോകാനായി ആവശ്യപ്പെട്ടിരുന്നുവെന്ന് ജോയ് പ്രസം​ഗത്തിൽ പറഞ്ഞു.

സിപിഎം ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് മധു മുല്ലശേരി ഏരിയാ സമ്മേളനത്തില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു. തൊട്ടുപിന്നാലെ മധുവിനെ സിപിഐഎം പുറത്താക്കിയിരുന്നു. സിപിഐഎം ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് മധു മുല്ലശ്ശേരി പാര്‍ട്ടിയില്‍ നിന്ന് വിടുകയാണെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാന നേതൃത്വത്തിലെ പലരേയും സ്വാധീനിച്ചാണ് വി ജോയ് ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തിയതെന്നും മംഗലപുരത്ത് വലിയ വിഭാഗീയതയാണ് നിലനിൽകുന്നതെന്നും മധു പറഞ്ഞിരുന്നു. അതേസമയം മധുവിന്റെ വിഷയത്തിൽ സംസ്ഥാന- ജില്ലാ നേതൃത്വത്തിനു നേരെ രൂക്ഷമായ വിമർശനം സമ്മേളനത്തിലുണ്ടായി. കഴകൂട്ടം വഴി പോയപ്പോൾ വെറുതെ കസേരയിൽ കേറിയിരുന്നതല്ലെന്നും ജില്ലാ സംസ്ഥാന നേത്യത്വമാണ് മധുവിന് ഏരിയ സെക്രട്ടറി സ്ഥാനം നൽകിയതെന്നും പ്രതിനിധികൾ പറഞ്ഞു.

Also Read:

International
'സോറി ഫ്ലൈറ്റ് മാറി പോയി', ചെങ്കടലിൽ സ്വന്തം വിമാനം വെടിവെച്ചിട്ട് അമേരിക്കൻ സൈന്യം

content highlight- 'Example of Madhu Mullassery reaching party status by giving money and rewards'; V Joy

To advertise here,contact us