എം ടിയുടെ ആരോഗ്യസ്ഥിതിയിൽ അത്ഭുതകരമായ പുരോഗതി,തിരിച്ച് വരാൻ പ്രാർഥിക്കാം; സംവിധായകൻ ജയരാജ്

'അദ്ദേഹം കാൽ അനക്കുന്നുണ്ട്, കണ്ണ് തുറന്ന് നോക്കാനും ശ്രമിക്കുന്നുണ്ട്'

icon
dot image

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയിൽ അത്ഭുതകരമായ പുരോഗതിയെന്ന് സംവിധായകൻ ജയരാജ്. അദ്ദേഹം കാൽ അനക്കുന്നുണ്ട്, കണ്ണ് തുറന്ന് നോക്കാനും ശ്രമിക്കുന്നുണ്ട്, തിരിച്ച് വരാൻ പ്രാർഥിക്കാമെന്ന് ജയരാജ് പറഞ്ഞു. എന്നാൽ ശാരീരിക അവസ്ഥ മാറിയും മറഞ്ഞും വരുന്നുണ്ടെന്നാണ് മെഡിക്കൽ ടീം പറയുന്നത്.

Also Read:

Kerala
എംടി വാസുദേവൻ നായരുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു

എം ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ഡോക്ടർമാർ രാവിലെ അറിയിച്ചിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും കൈകാലുകൾ ചലിപ്പിക്കാൻ സാധിച്ചെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. മറ്റുകാര്യങ്ങൾ ഇന്നലത്തേത് പോലെ മാറ്റമില്ലാതെ തുടരുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം എംടിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആശുപത്രി നേരത്തെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്. ഓക്സിജൻ മാസ്കിന്റെയും മറ്റും സഹായത്തോടെ എം ടി ഐ സി യുവിൽ തുടരുകയാണ്.

Content Highlights: Director Jayaraj said that, MT Vasudevan Nair's health condition has improved

To advertise here,contact us
To advertise here,contact us
To advertise here,contact us