ക്രിസ്മസ് ആഘോഷത്തിനിടെ ഏഴാം ക്ലാസുകാരിക്ക് ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റു

നെയ്യാറ്റിൻകരയില്‍ ഏഴാം ക്ലാസുകാരിക്ക് ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റു

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ ഏഴാം ക്ലാസുകാരിക്ക് ക്ലാസ് മുറിയില്‍വെച്ച് പാമ്പുകടിയേറ്റു. ചെങ്കല്‍ യുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി നേഹയ്ക്കാണ് പാമ്പുകടിയേറ്റത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം.

നേഹയുടെ വലതുകാല്‍ പാദത്തിനാണ് പാമ്പുകടിയേറ്റത്. കടിയേറ്റ ഉടനെ കുട്ടി കുതറി മാറി. കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. കുട്ടി നിരീക്ഷണത്തില്‍ തുടരുകയാണ്. നേഹയ്ക്ക് മറ്റു ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Content Highlights: snake byte to 7th class student in neyyatinkara

To advertise here,contact us