കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ യുവാവിന് ദാരുണാന്ത്യം

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പെട്ട് യുവാവ് മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പെട്ട് യുവാവ് മരിച്ചു. കണ്ണൂര്‍ - എറണാകുളം ജംഗ്ഷന്‍ ഇന്റര്‍ സിറ്റി എക്‌സ്പ്രസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ട്രെയിന്‍ കയറാൻ ശ്രമിക്കുന്നതിനിടെ ഇദ്ദേഹം പ്ലാറ്റ്‌ഫോമില്‍ നിന്ന് കാല്‍ വഴുതി വീഴുകയായിരുന്നു. ഉടനടി ട്രെയിൻ പുറപ്പെട്ടതോടെ അദ്ദേഹത്തെ രക്ഷപെടുത്താൻ സാധിച്ചില്ല.

Also Read:

National
സിനിമാ സ്‌റ്റെലില്‍ മോഷണം; ബാങ്ക് നിലവറയുടെ ഭിത്തികള്‍ തകര്‍ത്ത് ലോക്കറുകളിലെ സ്വര്‍ണ്ണം കവര്‍ന്നു

അപകടത്തില്‍ ഫോണ്‍ തകര്‍ന്നുപോവുക കൂടി ചെയ്തതോടെ മരിച്ചതാരാണെന്ന് സ്ഥിരീകരിക്കാന്‍ മറ്റ് വഴികള്‍ തേടേണ്ടതായി വന്നു.ഇദ്ദേഹത്തോടൊപ്പം മറ്റാരും ഉണ്ടായിരുന്നില്ല. ഓടിക്കൂടിയ യാത്രക്കാരാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Content Highlights : A young man died in Kannur railway station when he got caught between the train and the platform

To advertise here,contact us