'തോമസ് കെ തോമസിനെ വലിച്ചിഴച്ചു; പാർട്ടിയിലെ പാളിച്ചകൾ പറഞ്ഞുതീര്‍ക്കണമായിരുന്നു': എ കെ ശശീന്ദ്രന്‍

പി സി ചാക്കോ എടുക്കുന്ന നിലപാടുകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമോ എന്ന് പരിശോധിക്കണമെന്നും ശശീന്ദ്രന്‍

തിരുവനന്തപുരം: എന്‍സിപിയിലെ മന്ത്രിമാറ്റ വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍. ദേശീയ നേതൃത്വത്തിന് വിട്ട കാര്യം വീണ്ടും സംസ്ഥാന കമ്മറ്റി ചര്‍ച്ച ചെയ്തുവെന്ന് എ കെ ശശീന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി യോഗങ്ങള്‍ ചേര്‍ന്ന് ചര്‍ച്ച നടത്തേണ്ടിയിരുന്നില്ല. പാര്‍ട്ടി ഐക്യം കൊണ്ടുവരേണ്ട ആദ്യ ചുമതലക്കാരന്‍ പി സി ചാക്കോയാണെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു.

തോമസ് കെ തോമസിനെ വിഷയത്തിലേക്ക് വലിച്ചിഴച്ചുവെന്നും ശശീന്ദ്രൻ പറഞ്ഞു. അസംതൃപ്തിയുള്ള പേരുകാരനെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. താന്‍ മന്ത്രി സ്ഥാനത്ത് നിന്ന് മാറുന്നില്ല എന്ന ക്യംപെയ്ന്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു.പാര്‍ട്ടിയിലെ പാളിച്ചകള്‍ പരസ്പരം പറഞ്ഞു തീര്‍ക്കണമായിരുന്നു. സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെ തിരുത്താന്‍ ഉളളവര്‍ എല്ലാവരും തിരുത്തണമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

Also Read:

National
ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പരസ്യമായി മാപ്പ് പറയണം; സുപ്രീംകോടതി കൊളീജീയത്തിന്റെ നിര്‍ദേശം

പി സി ചാക്കോ എടുക്കുന്ന നിലപാടുകള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമോ എന്ന് പരിശോധിക്കണമെന്നും ശശീന്ദ്രന്‍ പറഞ്ഞു. പി സി ചാക്കോ പ്രതിബന്ധങ്ങളോട് പ്രതിഷേധിക്കുക അല്ല വേണ്ടത്. മുന്നണിയോട് അകലുന്ന രാഷ്ട്രീയം സ്വീകരിക്കില്ല. തോമസ് കെ തോമസിനെ അവിശ്വസിക്കേണ്ട കാര്യം തനിക്കില്ലെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു.

കേന്ദ്ര തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ശശീന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയോട് പ്രതിഷേധിച്ച് മന്ത്രിയെ പിന്‍വലിക്കുന്നത് ശരിയായ നടപടിയല്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി അകല്‍ച്ചയുടെ രാഷ്ട്രീയ നിലപാട് എടുക്കുന്നത് ശരിയല്ല. തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടെന്നും എ കെ ശശീന്ദ്രന്‍ കൂട്ടിച്ചേർത്തു.

Content Highlights- a k saseendran on ncp minister position controversy

To advertise here,contact us