REPORTER BREAKING | വിനീതിന്റെ മരണം; അരീക്കോട് സായുധ പൊലീസ് ക്യാമ്പിൽ ഡിസംബറിലെ റിഫ്രഷർ കോഴ്സ് നിർത്തിവെച്ചു

കോഴ്സ് ഡിസംബറിൽ നടക്കാനിരുന്നതിനാല്‍ ആവശ്യപ്പെട്ട അവധി വിനീതിന് ലഭിച്ചിരുന്നില്ല

മലപ്പുറം: അരീക്കോട് സായുധ പൊലീസ് ക്യാമ്പിൽ നടത്താനിരുന്ന റിഫ്രഷർ കോഴ്സ് നിർത്തിവെച്ചു. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. കമാൻഡോ വിനീതിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് റിഫ്രഷർ കോഴ്‌സ്‌ പരാജയപ്പെട്ടതിലുണ്ടായ മനോവിഷമം ആയിരുന്നു. ഡിസംബർ 16 മുതലായിരുന്നു രണ്ടാമത്തെ കോഴ്സ് ആരംഭിക്കാനിരുന്നത്. 30 ദിവസമാണ് ഈ കോഴ്സ്. വിനീത് ഉൾപ്പടെയുളള ചിലർ നിർബന്ധമായും ഈ കോഴ്സിൽ പങ്കെടുക്കണം എന്നായിരുന്നു നിർദേശം. ഈ കോഴ്സ് മൂലം ഡിസംബറിൽ ആവശ്യപ്പെട്ട അവധി വിനീതിന് ലഭിച്ചിരുന്നില്ല. വിനീതിന്റെ അത്മഹത്യയിലേക്ക് നയിച്ചത് ഇക്കാര്യങ്ങളാണെന്ന് മലപ്പുറം എസ്പിയും സ്ഥിരീകരിച്ചിരുന്നു. തെളിവുകൾ ഉൾപ്പടെ റിപ്പോർട്ടർ ടിവി പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ ദിവസമാണ് സായുധ പൊലീസ് ക്യാമ്പിൽ എസ് ഒ ജി കമാൻഡോ വീനിത് ആത്മഹത്യ ചെയ്തത്. എ കെ 47 റൈഫിൾ ഉപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് വിനീത് ജീവനൊടുക്കിയത്. ശാരീരിക ക്ഷമത പരീക്ഷയില്‍ പരാജയപ്പെട്ടതാണ് വിനീതിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ താന്‍ ക്യാമ്പില്‍ മാനസിക പീഡനങ്ങള്‍ നേരിട്ടിരുന്നതായി വിനീത് സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

Also Read:

Kerala
'കാട്ടാന ആക്രമണത്തിൽ വനം ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചതായി തോന്നുന്നില്ല, ജനകീയ പ്രതിഷേധം സ്വഭാവികം': മന്ത്രി

ഗര്‍ഭിണിയായ ഭാര്യയെ ശുശ്രൂഷിക്കാന്‍ അവധി നല്‍കാത്തതുമെല്ലാം വിനീതിന്റെ മരണത്തിന് കാരണമായെന്നാണ് നിഗമനം. മരിക്കുന്നതിന് മുന്‍പ് വിനീത് താന്‍ നേരിടുന്ന പ്രശ്നങ്ങളും മറ്റും സൂചിപ്പിച്ച് ബന്ധുവിന് ഒരു കുറിപ്പ് നല്‍കിയിരുന്നു. ഈ കുറിപ്പ് തന്റെ രണ്ട് സുഹൃത്തുക്കളെയും ട്രെയിനിങ്ങിന്റെ ചുമതലയുള്ള അജിത് കുമാര്‍ എന്ന ഉദ്യോഗസ്ഥനെയും കാണിക്കണമെന്ന് വിനീത് ആവശ്യപ്പെടുന്നുണ്ട്.

Content Highlights: REPORTER BREAKING: The December refresher course at Areekode Armed Police Camp has been suspended

To advertise here,contact us