കേരള സര്‍വകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം; പൊലീസുമായി ഉന്തും തള്ളും, ക്ഷുഭിതനായി ഗവർണർ

'പ്രവർത്തകരെ സത്യ പ്രതിഞ്ജ ചെയ്യാൻ വിസി സമ്മതിച്ചിട്ടില്ല'

തിരുവനന്തപുരം: കേരള സര്‍വകലാശാല ക്യാമ്പസിൽ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം. ക്യാമ്പസിലെ സംസ്‌കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ എസ്എഫ്ഐ പ്രവർത്തർ തടഞ്ഞു.

സെനറ്റ് ഹാളിന് പുറത്ത് എസ്എഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സെനറ്റ് ഹാളിനകത്ത് നിന്ന് പുറത്തിറങ്ങാനായില്ല.

കേരള സര്‍വകലാശാല യൂണിയൻ തിരഞ്ഞെടുക്കപ്പെട്ട് നാല് മാസമായിട്ടും പ്രവർത്തകരെ സത്യ പ്രതിഞ്ജ ചെയ്യാൻ പോലും വിസി സമ്മതിച്ചിട്ടില്ലെന്ന് എസ്എഫ്ഐ ആരോപിച്ചു. എസ്എഫ്ഐയുടെ പ്രവർത്തനങ്ങളെ തകർക്കാനുള്ള സമീപനമാണ് വിസിയും ​ഗവർണറും ചെയ്ത് കൊണ്ടിരിക്കുന്നത്. സത്യ പ്രതിഞ്ജ ഇനിയും വൈകിച്ചാൽ കടുത്ത പ്രതിക്ഷേധം ഉണ്ടാകുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ പറഞ്ഞു. പ്രതിഷേധത്തിന് ഒടുവിൽ സെമിനാര്‍ ഹാളിൽ നിന്ന് പുറത്തിറങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷുഭിതനായാണ് പ്രതികരിച്ചത്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടും കയർത്താണ് സംസാരിച്ചത്.

Also Read:

National
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബില്ല് അവതരിപ്പിച്ചു; ഭരണഘടന വിരുദ്ധമെന്ന് പ്രതിപക്ഷം

എസ്എഫ്‌ഐ പ്രവർത്തകരെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന് പൊലീസിനോടാണ് ചോദിക്കേണ്ടത്. എന്നോട് ചോദ്യങ്ങൾ ചോദിച്ചിട്ട് കാര്യമില്ല എന്ന് ഗവർണർ മാധ്യമങ്ങളോട് പറ‍ഞ്ഞു.

Content Highlights: SFI protest against Governor at Kerala University campus

To advertise here,contact us