തദ്ദേശ തിരഞ്ഞെടുപ്പ്; മുന്നൊരുക്കങ്ങൾ സജീവമാക്കും, ജനുവരിയിൽ വിശാല നേതൃയോഗം: എം എം ഹസൻ

പഞ്ചായത്തുകളിൽ വികസനം സ്തംഭിച്ചിരിക്കുകയാണെന്ന് പറഞ്ഞ ഹസൻ സേവ് പഞ്ചായത്ത് കാമ്പയിൻ സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ സജീവമാക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. ജനുവരിയിൽ യുഡിഎഫ് വിശാല നേതൃയോഗം സംഘടിപ്പിക്കും. പഞ്ചായത്തുകളിൽ വികസനം സ്തംഭിച്ചിരിക്കുകയാണെന്ന് പറഞ്ഞ ഹസൻസേവ് പഞ്ചായത്ത് കാമ്പയിൻ സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി. തീരദേശ മേഖലയിൽ തീരദേശ യാത്ര നടത്തും. തീരമേഖലയിൽ മത്സ്യത്തൊഴിലാളികളുമായി കൂടിക്കാഴ്ച്ച നടത്തും. മലയോര മേഖലയിലും യുഡിഎഫ് യാത്ര നടത്തും. വന നിയമത്തിലെ ഭേദഗതി പ്രത്യാഘാതം ഉണ്ടാക്കുമെന്നും എം എം ഹസൻ പറഞ്ഞു. യുഡിഎഫ് ഇതിനെ ശക്തമായി പ്രതിരോധിക്കും. ബില്ലിനെതിരെ നിയമസഭയിലും പുറത്തും ശക്തമായി പ്രതിഷേധിക്കും. മുനമ്പം പ്രശ്നം നീട്ടിക്കൊണ്ടുപോകുന്നത് ബോധപൂർവ്വമാണെന്നും അദ്ദേഹം ആരോപിച്ചു.

മുസ്ലിം സംഘടനകളുടെ വിശാല നിലപാടിനെ സ്വാഗതം ചെയ്യുന്നു. കേന്ദ്ര സർക്കാരിന് കണ്ണിൽ ചോരയില്ലെന്ന് ആരോപിച്ച ഹസൻ യുഡിഎഫ്, പുനരധിവാസത്തിന് നിരുപാധിക പിന്തുണ നൽകിയെന്നും കൂട്ടിച്ചേർത്തു. സർക്കാർ ആവശ്യമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പുനരധിവാസം യുഡിഎഫ് ഏറ്റെടുക്കും. വൈദ്യുതി നിരക്ക് കുറച്ചില്ലെങ്കിൽ സമരം ശക്തമാക്കും. സ്മാർട്ട് സിറ്റി ടീ കോമിന് നഷ്ടപരിഹാരം നൽകുന്നത് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഎച്ചിലൂടെ പോകുമ്പോൾ ജീവൻ പൊലിഞ്ഞവരെ ഓർത്ത് കണ്ണീർ പൊഴിക്കുന്നു. റോഡ് സുരക്ഷയ്ക്ക് കർശന നടപടി എടുക്കണം. റോഡിൽ നൈറ്റ് പട്രോളിങ്ങ് ഏർപ്പെടുത്തണമെന്നും യുഡിഎഫ് കൺവീനർ ആവശ്യപ്പെട്ടു.

Content Highlights: mm hassan aboout local body election

To advertise here,contact us