വീണ്ടും എംപോക്സ്; കണ്ണൂരിൽ രോഗബാധ സ്ഥിരീകരിച്ചയാൾ ഐസൊലേഷനിൽ

മറ്റൊരാൾക്കും എംപോക്സ് രോഗബാധ എന്ന് സംശയമുണ്ട്.

കണ്ണൂർ: കണ്ണൂരിൽ എംപോക്സ് സ്ഥിരീകരിച്ചു. യു എ ഇ യിൽ നിന്ന് എത്തിയ വയനാട് സ്വദേശിക്കാണ് എംപോക്സ് രോഗബാധ സ്വീകരിച്ചത്. യുവാവ് ഇപ്പോൾ‌ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരാൾക്കും എംപോക്സ് രോഗബാധ എന്ന് സംശയമുണ്ട്. രോഗബാധ സ്ഥിരീകരിച്ചയാൾ ഐസൊലേഷനിൽ തുടരുകയാണ്.

എന്താണ് എംപോക്‌സ്?

ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.

Also Read:

Kerala
ആദിവാസി വയോധികയുടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോയത് ഓട്ടോറിക്ഷയില്‍; മൃതദേഹത്തോട് അനാദരവ്‌

രോഗം പകരുന്ന രീതി

കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.

ലക്ഷണങ്ങള്‍

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

Content Highlights: Mpox confirmed in Kannur, Kerala

To advertise here,contact us