തോല്‍വി നിരാശയുണ്ടാക്കി; സ്ഥാനം രാജിവെച്ച് ചേലക്കര കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ്

ചേലക്കരയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയായിരുന്നു കോണ്‍ഗ്രസിലെ വാക്‌പോര്

ചേലക്കര: ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാജിവെച്ച് ചേലക്കര കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി എം അനീഷ്. തോല്‍വിയില്‍ നിരാശയുണ്ടെന്നും അതിനാല്‍ രാജിവെക്കുന്നുവെന്നും അനീഷ് പറഞ്ഞു. ഔദ്യോഗികമായി ഡിസിസി-കെപിസിസി നേതൃത്വങ്ങള്‍ക്ക് രാജി കൈമാറി, ഈമെയില്‍ മുഖേനയാണ് രാജി കൈമാറിയത്.

തുടര്‍ച്ചയായ ഏഴാം തവണയായിരുന്നു എല്‍ഡിഎഫ് മണ്ഡലത്തില്‍ വിജയിക്കുന്നത്. ചേലക്കരയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയായിരുന്നു കോണ്‍ഗ്രസിലെ വാക്‌പോര്.രമ്യ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ മണ്ഡലത്തിനുള്ളിലെ നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു.

Also Read:

Kerala
വീണ്ടും എംപോക്സ്; കണ്ണൂരിൽ രോഗബാധ സ്ഥിരീകരിച്ചയാൾ ഐസൊലേഷനിൽ

ആലത്തൂര്‍ ലോക്സഭ മണ്ഡലത്തിലെ തോല്‍വിക്ക് പിന്നാലെ നിയമസഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയത് തെറ്റായ തീരുമാനമെന്നായിരുന്നു വിമര്‍ശനം. മണ്ഡലത്തില്‍ നിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കിയ മുന്നണികള്‍ നേട്ടമുണ്ടാക്കിയതും നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഭരണവിരുദ്ധ വികാരം വോട്ടാകാതിരുന്നത് സ്ഥാനാര്‍ത്ഥിത്വത്തിന്റെ പ്രശ്‌നമാണെന്നും പരാതിയുണ്ടായിരുന്നു. ചേലക്കരയില്‍ 12,201 വോട്ടുകള്‍ക്കാണ് യുഡിഎഫ് തോറ്റത്.

Content Highlight: Congress chelakkara block president resigns, says failure disappointed him

To advertise here,contact us