തദ്ദേശ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് വമ്പിച്ച വിജയം നേടിയെന്ന വാര്‍ത്ത തെറ്റ്; എം വി ഗോവിന്ദന്‍

മൂന്ന് പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടത് പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വമ്പിച്ച വിജയം നേടിയെന്ന വാര്‍ത്ത തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വ്യാപകമായ പ്രചാരവേലയാണ് മാധ്യമങ്ങള്‍ സംഘടിപ്പിച്ചത്. യുഡിഎഫിന് 17 സീറ്റും എല്‍ഡിഎഫിന് 11 സീറ്റും ബിജെപിക്ക് മൂന്ന് സീറ്റുമാണ് ലഭിച്ചത്. അതില്‍ മൂന്ന് സീറ്റ് യുഡിഎഫ് അംഗങ്ങള്‍ മാറിയതിന്റെ ഫലമായി ഉപതിരഞ്ഞെടുപ്പ് നടന്നതാണ്. ആ മൂന്ന് സീറ്റ് അവര്‍ തിരിച്ചുപിടിച്ചു. അതും എല്‍ഡിഎഫ് അക്കൗണ്ടില്‍ കൂട്ടി. അങ്ങനെയാണ് തിരഞ്ഞെടുപ്പ് ഫലം പര്‍വ്വതീകരിച്ച് കാണിച്ചതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഇക്കാര്യം മറച്ചുവെച്ചുകൊണ്ടാണ് എല്‍ഡിഎഫ് വലിയ പരാജയത്തിലേക്ക് പോയെന്ന് പറയുന്നതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.

മൂന്ന് പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടത് പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സര്‍ക്കാരിനെതിരായ തരംഗമാണ് തദ്ദേശ തിഞ്ഞെടുപ്പിലെ ഫലത്തില്‍ പ്രതിഫലിച്ചതെന്ന പ്രചാരണമാണ് നടക്കുന്നത്. അത് തെറ്റാണെന്നും എം വി ഗോവിന്ദന്‍ വിശദീകരിച്ചു.

Also Read:

Kerala
അപകടം ഇർഫാനയുടെ അമ്മയുടെ കൺമുന്നില്‍; മരിച്ച വിദ്യാർത്ഥിനികളില്‍ ഒരാളെ തിരിച്ചറിഞ്ഞത് വാച്ചുകണ്ട്

ബുധനാഴ്ച്ച ഫലം വന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് 17 സീറ്റിലും എല്‍ഡിഎഫ് 11 സീറ്റിലുമാണ് വിജയിച്ചത്. നേരത്തെ എല്‍ഡിഎഫിന് 15 സീറ്റും യുഡിഎഫിന് 13 സീറ്റും ബിജെപിക്ക് മൂന്ന് സീറ്റുമാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരം ജില്ലയിലെ നാട്ടിക, പാലക്കാട് ജില്ലയിലെ തച്ചമ്പാറ, ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫിന് ഭരണം നഷ്ടപ്പെട്ടത്.

Content Highlights: Local Body election Result UDF's landslide victory is false Said MV Govindan

To advertise here,contact us