'കോടതിവിധി കേൾക്കുക എന്നതായിരുന്നു ആഗ്രഹം'; ബാലചന്ദ്രകുമാറിൻ്റെ വിയോഗത്തിൽ അനുശോചനവുമായി അതിജീവതയുടെ സഹോദരൻ

ബാലചന്ദ്രകുമാറിൻ്റെ മരണത്തിൽ അനുശോചനവുമായി സഹോദരൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രധാന സാക്ഷിയായിരുന്ന ബാലചന്ദ്രകുമാറിൻ്റെ മരണത്തിൽ അനുശോചനവുമായി അതിജീവിതയുടെ സഹോദരൻ. നീതിയുടെ ഭാഗത്ത് നിന്നുകൊണ്ട് ജീവിതത്തിൽ വരാൻ പോകുന്ന നഷ്ടങ്ങളെ അദ്ദേഹം വകവെച്ചില്ലെന്നും, ബാലചന്ദ്രകുമാറിന്റെ അവസാന ആഗ്രഹം നടിയെ ആക്രമിച്ച കേസിലെ കോടതിവിധി കേൾക്കുക എന്നതായിരുന്നു എന്നും അതിജീവിതയുടെ സഹോദരൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറയുന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ പറയണമെന്നുണ്ടെന്നും മനസിലുണ്ടാകുമെന്നും കുറിപ്പിൽ പറയുന്നുണ്ട്.

ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ ആയിരുന്നു ബാലചന്ദ്രകുമാറിന്റെ അന്ത്യം. കുറേക്കാലമായി വൃക്ക സംബന്ധമായ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ബാലചന്ദ്രകുമാ‍ർ. രണ്ട് വൃക്കകളും തകരാറിലായതോടെ ഡയാലിസിസ് ചെയ്താണ് ബാലചന്ദ്രകുമാർ മുന്നോട്ട് പോയിരുന്നത്. തുടർച്ചയായ ഹൃദയാഘാതവും സംഭവിച്ചിരുന്നു. തലച്ചോറിലെ അണുബാധയും ബാലചന്ദ്രകുമാറിൻ്റെ ആരോ​ഗ്യസ്ഥിതി ​ഗുരുതരമാക്കി.

Also Read:

Kerala
നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി പി ബാലചന്ദ്രകുമാർ അന്തരിച്ചു

കുറിപ്പിന്റെ പൂർണരൂപം

നീതിയുടെ ഭാഗത്ത് നിൽക്കുന്നത് കൊണ്ട് ജീവിതത്തിൽ വരാൻ പോകുന്ന നഷ്ടങ്ങളെ വകവെയ്ക്കാതെ ധീരമായി മുന്നോട്ട് വന്ന ബാലചന്ദ്രകുമാറിന്റെ ആഗ്രഹം കോടതിവിധി കേൾക്കുക എന്നുള്ളതായിരുന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ പറയണമെന്നുണ്ട്. പക്ഷെ നിങ്ങളെ കുറിച്ച് പറയാൻ വാക്കുകൾ പോലും ഈ നിമിഷത്തിൽ അപ്രാപ്യമായി പോകുന്നു പ്രിയ സുഹൃത്തേ…എന്നും മനസ്സിലുണ്ടാകും

Content Highlights: Brother on Balachandras death

To advertise here,contact us