REPORTER BIG IMPACT: കെഎസ്ഇബിയിലെ നിയമനനിരോധനം നീങ്ങുന്നു; 652 ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്യും

നിയമന നിരോധനം സംബന്ധിച്ച തീരുമാനം പുറത്തുകൊണ്ടുവന്നത് റിപ്പോർട്ടറായിരുന്നു

തിരുവനന്തപുരം: കെഎസ്ഇബിയിലെ നിയമനനിരോധനം നീങ്ങുന്നു. പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യാനുള്ള തീരുമാനം ഉടൻ. 652 ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്യാനാണ് തീരുമാനം. 227 അസിസ്റ്റൻ്റ് എഞ്ചിനീയർ, 217 സബ് എഞ്ചിനീയർ, 208 ജൂനിയർ അസിസ്റ്റൻ്റ് എന്നിങ്ങനെയാവും ഒഴിവുകൾ റിപ്പോർ‌ട്ട് ചെയ്യുക. നിലവിൽ മൂന്ന് വർഷത്തിലേറെയായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നില്ല.

പുനസംഘടനയുടെ പേരിലായിരുന്നു നിയമനനിരോധനം നിലവിലുണ്ടായിരുന്നത്. ആകെ 30321 ജീവനക്കാർ മാത്രമേ പാടൂള്ളൂ എന്നതിൽ തീരുമാനമായിട്ടുണ്ട്. നിലവിൽ 27000 ജീവനക്കാർ മാത്രമാണുള്ളത്. നിയമനം നടക്കാത്തത് കെഎസ്ഇബി സേവനങ്ങളെ ബാധിച്ചിരുന്നു. ഇതിനിടെയാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ തീരുമാനമായിരിക്കുന്നത്. റിപ്പോർട്ട് ചെയ്യേണ്ട ഒഴിവുകളുടെ കാര്യത്തിൽ അന്തിമ ധാരണയിലേക്ക് എത്തിയിട്ടുണ്ട്.

Also Read:

National
അമ്മ അബദ്ധത്തിൽ വീണ് മരിച്ചെന്ന് അച്ഛനെ വിശ്വസിപ്പിച്ചു: ഒടുവിൽ കൊലപാതകമെന്ന് സമ്മതിച്ച് മകൻ

നേരത്തെ കെഎസ്ഇബിയിലെ ഒഴിവുകൾ പിഎസ് സിക്ക് റിപ്പോർട്ട് ചെയ്യേണ്ട എന്ന തീരുമാനം എടുത്തിരുന്നു. നിയമന നിരോധനം സംബന്ധിച്ച തീരുമാനം പുറത്തുകൊണ്ടുവന്നത് റിപ്പോർട്ടറായിരുന്നു. തുടർ ഇടപെടലുകളിലൂടെ റിപ്പോർട്ട‍ർ നിയമനനിരോധനം വാർത്തയാക്കിയിരുന്നു. ഇതിനെതിരെ മന്ത്രിയും കെഎസ്ഇബിയും രംഗത്ത് എത്തിയിരുന്നു.

Content Highlights: KSEB will start appointment 652 vacancies will be reported soon

To advertise here,contact us