പത്തനംതിട്ട: ശബരിമലയെ സംഗീത മയത്തിലാഴ്ത്തി ഡ്രമ്മിസ്റ്റ് ശിവമണിയുടെ പ്രകടനം. പ്രകാശ് വെള്ളേരിക്കൊപ്പമാണ് മിന്നും പ്രകടനവുമായി ശിവമണി ഭക്തരെ സംഗീത ലഹരിയിലാക്കിയത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ശിവമണിയുടെ ദോശ കലിൽ താളം പിടിക്കുന്ന മറ്റൊരു വീഡിയോ വൈറലായത്. ബെഗ്ലൂരുവിലെ വിദ്യാർത്ഥിഭവൻ കോളേജിൽ പ്രഭാതഭക്ഷണം കഴിക്കാനെത്തിയ ശിവമണി ഭക്ഷണശാലയിൽ കയറി ദോശകല്ലും ചട്ണി കപ്പും സംഗീതോപകരണങ്ങളാക്കി താളം ഇടുകയായിരുന്നു.
content highlights- Drummer Sivamani at sabarimala | VIDEO