മാടായി കോളേജിലെ നിയമന വിവാദം: പ്രതിപക്ഷ നേതാവിനെ അതൃപ്തി അറിയിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്

കോൺഗ്രസിൻ്റെ ഒരു പരിപാടികളിലും യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുക്കേണ്ടെന്ന് നേതൃത്വം.

കണ്ണൂർ: മാടായി കോളേജിലെ വിവാദ നിയമനത്തിൽ പ്രതിപക്ഷ നേതാവിനെ കണ്ട് അതൃപ്തി അറിയിച്ച് യൂത്ത് കോൺഗ്രസ് . വിഷയത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ കണ്ണൂർ ഗസ്റ്റ് ഹൗസിൽ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തി. സാധാരണ പ്രവർത്തകരുടെ വികാരം നേതാക്കൾ മാനിക്കണമായിരുന്നുവെന്ന് വിജിൽ മോഹൻ അറിയിച്ചത്. ഇതോടൊപ്പം ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് രാജി വെക്കാനുള്ള സന്നദ്ധതയും വിജിൽ മോഹൻ അറിയിച്ചു. പിന്നാലെ കല്യാശ്ശേരി നിയോജകമണ്ഡലം പ്രസിഡണ്ടും ബ്ലോക്ക്, മണ്ഡലം കമ്മറ്റി ഭാരവാഹികളും രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തി. ഇതിനിടെ കോൺഗ്രസിൻ്റെ ഒരു പരിപാടികളിലും യൂത്ത് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുക്കേണ്ടെന്നും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. പയ്യന്നൂർ നിയോജകമണ്ഡലം കമ്മിറ്റി പാർട്ടി പരിപാടികളും ബഹിഷ്കരിക്കാൻ തീരുമാനം.

Also Read:

National
രാജസ്ഥാനിൽ അമ്മയുടെ കൺമുന്നിൽ വെച്ച് അഞ്ചുവയസ്സുകാരൻ കുഴൽ കിണറിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു

മാടായി കോളേജില്‍ എം കെ രാഘവന്‍ എംപി ബന്ധു എം കെ ധനേഷ് ഉള്‍പ്പെടെ മൂന്ന് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ നീക്കം നടത്തി എന്നായിരുന്നു ഉയര്‍ന്ന ആരോപണം. ഇതിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കണ്ണൂര്‍ ഡിസിസി നടപടിയെടുത്തിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്യുകയാണ് ഡിസിസി ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഒന്നടങ്കം രാജിവെച്ചിരുന്നു.

അതേസമയം, മാടായി കോളേജിനെ കുറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നായിരുന്നു എം കെ രാഘവന്‍ എം പിയുടെ പ്രതികരണം. നാല് അനധ്യാപക തസ്തികകളിലേക്കാണ് ഇന്റര്‍വ്യൂ നടത്തിയത്. പിഎസ്‌സി മാര്‍ഗനിര്‍ദേശം അനുസരിച്ചായിരുന്നു നടപടി. ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ സുപ്രീംകോടതി നിര്‍ദേശം പാലിച്ചിരുന്നു. ഭിന്നശേഷി നിയമനം നല്‍കേണ്ടിയിരുന്ന പോസ്റ്റായിരുന്നു അതെന്നും എം കെ രാഘവന്‍ മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

content highlight- Youth Congress Kannur district president Vigil Mohan has informed the opposition leader of his willingness to resign

To advertise here,contact us